അര്‍ച്ചനാ പുഷ്പം : പുസ്തകം പ്രകാശനം ചെയ്തു.
പുസ്തക പ്രകാശനം
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന് പട്ടുകുളങ്ങര എഴുതിയ അര്‍ച്ചനാ പുഷ്പം എന്ന പ്രഥമ കവിതാ സമാഹരത്തിന്റെ പ്രകാശനം വളളിയൂര്‍ക്കാവില്‍ വെച്ച് വളളിയൂര്‍ക്കാവ് ദേവസ്വംബോര്‍ഡ് ട്രസ്റ്റിയും എഴുത്തുകാരനുമായ ശ്രീ. ഏച്ചോം ഗോപി നിര്‍വ്വഹിച്ചു. അഡ്വ.എം.വേണുഗോപാല്‍ പുസ്തകം ഏറ്റുവാങ്ങി. കൊയിലേരിയിലെ ടിമ്പര്‍ തൊഴിലാളിയായ ഉണ്ണികൃഷ്ണന് എഴുതിയ 150ല്‍ പരം കവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത 46 കവിതകളുടെ സമാഹാരമാണ് പുസ്തകത്തിലുളളത്. നാടന്‍ പാട്ടുകളും, പദ്യസമാഹാരവും, താരാട്ട് പാട്ടുകളും, ഭക്തിഗാനങ്ങക്കും പുറമെ ആദിവാസി ഭാഷയിലുളള ഗോത്ര ഗാനങ്ങളും വളളിയൂര്ക്കാവിനെ ആസ്പദമാക്കിയുളള പുസ്തകമാണ് അര്‍ച്ചനാപുഷ്പം. ചടങ്ങില്‍ കൊയിലേരി ഉദയ വായനശാല പ്രസിഡണ്ട് കമ്മന മോഹനന് അധ്യക്ഷത വഹിച്ചു. ഏച്ചോം ഗോപി, അഡ്വ.എം.വേണുഗോപാല്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സുധീര്‍, എം.ആര്. പങ്കജാക്ഷന്, സന്തോഷ് ജി. നായര്‍, ഫാ.ജോമോന്, ഷാജി തോമസ്, അലക്സ് കല്‍പ്പകവാടി, കുഞ്ഞികൃഷ്ണന് കൊയിലേരി, ഉണ്ണി പട്ടുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply