June 20, 2026

നാടിന്റെ രോദനമായി അശ്വിൻ ജോസിന് യാത്രാമൊഴി: അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

0
IMG-20190324-WA0123
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഏവർക്കും പ്രിയങ്കരനായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി അശ്വിൻ ജോസിന്  നാട് കണ്ണീരോടെ വിട നൽകി.കല്ലോടിയിൽ അശ്വിന്റെ കുടുംബം പുതിയതായി പണി കഴിപ്പിച്ച വീട്ടിൽ താമസത്തിന് കാത്ത് നിൽക്കാതെ യാത്രയായ  അശ്വിൻ ജോസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് തിങ്കളാഴ്ച മുതൽ കല്ലോടിയിൽ എത്തിയത്. അശ്വിൻ ജോസ് കല്ലോടി സ്കൂളിലെയും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെയും  വിദ്യാർത്ഥികളും  കൂട്ടുകാരും നാട്ടുകാരും മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ വിങ്ങിപ്പൊട്ടി. അത്രക്ക് പ്രിയങ്കരനായിരുന്നു അശ്വിൻ ജോസ് അവർക്ക് .  

  തൃശൂരിൽ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അശ്വിൻ ഞായറാഴ്ച വൈകുന്നേരമാണ്  കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി കല്ലോടിയിലെ വീട്ടിൽ എത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു. മച്ചു കുഴിയിൽ ജോസിന്റെയും ജോളിയുടെയും മകനാണ് അശ്വിൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *