June 20, 2026

പ്രളയകാലത്തെ അരി കടത്തികൊണ്ട് പോയി: ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

0
IMG-20190326-WA0035
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  പ്രളയകാലത്ത് വയനാടിന് ലഭിച്ച  അരി കടത്തികൊണ്ട് പോയതായി പരാതി. ബത്തേരി റേഷൻ ഡിപ്പോയിൽ നിന്ന് 400 ചാക്ക് അരിയാണ് കടത്തിയത്. ഇത് സംബന്ധിച്ച്  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. 

       ബത്തേരി റേഷൻ ഗോഡൗണിൽ   സൂക്ഷിച്ച അരി കഴിഞ്ഞ 20-നാണ് കെ.എ 11 യു 9095 ലോറിയിൽ കടത്തിയെന്നും പിന്നീട്  ഈ അരി ബത്തേരി ദൊട്ടപ്പൻ കുളത്തെ സ്വകാര്യ ഗോഡൗണിൽ എത്തിച്ച് ചാക്ക് മാറ്റി. അവിടെ നിന്ന് കർണാടക രജിസ്ട്രേട്രേഷനിലെ  കെ.എ. .69 / 2510 എന്ന വാഹനത്തിൽ കടത്തി കൊണ്ടു പോയതയാണ് പരാതി.  
         സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം  കേരള ഗുഡ്സ്  ട്രാൻസ് പോർട്ട്   വർക്കേഴ്സ്  ഫെഡറേഷൻ  ( സി.ഐ. ടി. യു. ) ബത്തേരി ഏരിയാ കമ്മിറ്റി വിജിലൻസിനും പരാതി നൽകി. ഇത്തരമൊരു പരാതി കിട്ടിയിട്ടുണ്ടന്നും ബത്തേരി താലൂക്ക് സപ്ലൈ ഓഫീസറും ഡിപ്പോ മാനേജറും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ.വി. പ്രഭാകരൻ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *