June 20, 2026

വൈത്തിരി വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ തിരൂരിലേക്ക് കൊണ്ടുപോയി.

0
IMG_20190326_161508
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ  കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ  മരിച്ചു.

കൽപ്പറ്റ: 
വയനാട്ടിൽ  കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
കോഴിക്കോട് – ബ്ലാഗ്ലൂർ ദേശീയപാതയിൽ കൽപ്പറ്റക്കടുത്ത്  പഴയ വൈത്തിരിയിലാണ്   ചൊവ്വാഴ്ച രാവിലെ  ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത് .
അപകടത്തിൽ  മലപ്പുറം തിരൂർ  സ്വദേശികളായ  താനാളൂര്‍ ഉരുളിയത്ത് അബ്ദുൽ കഹാര്‍(28), തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സുഫിയാന്‍(24),താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ പൊൻ മുണ്ടം ഷമീം (25) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .ഇയാളുടെ പരിക്ക് ഗുരുതരമല്ല.
സുഹൃത്തുള്ളായ ഇവർ ബംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത് .മുവരും തൽക്ഷണം മരിച്ചു. 
 രാവിലെ ഏഴേ മുക്കാലോടെയാണ്   കെ എല്‍ 55 യു 771 മാരുതി ആള്‍ട്ടോ 800 കാറും, ടിപ്പർ ലോറിയും  അപകടത്തില്‍പ്പെട്ടത്.
മരണപെട്ടവരുടെ മൃതദേഹങ്ങൾ വൈകുന്നേരത്തോടെ    നാട്ടിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *