രേഖകളില്ലാതെ കടത്തിയ രണ്ട് ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി
കൽപ്പറ്റ:
തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന വിദേശ കറന്‍സി പിടികൂടി. താളൂര്‍ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 10765 ഖത്തര്‍ റിയാലാണ് സുല്‍ത്താന്‍ ബത്തേരി ഫ്ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്. ഇതിന് രണ്ടുലക്ഷത്തോളം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. പിടിച്ചെടുത്ത കറന്‍സി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറും.





Leave a Reply