കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഐ സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കുറ്റപ്പെടുത്തി. തൃശിലേരിയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ദുഖകരമാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ജില്ലയില്‍ നിരവധി കര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പ്രഖ്യാപിച്ച മൊറട്ടോറിയം വഞ്ചനയായിരുന്നുവെന്നതിന്റെ തെളിവാണ് ബാങ്കുകളുടെ ജപ്തിനടപടികള്‍. സംസ്ഥാനത്ത് പ്രളയത്തിന് ശേഷം മാത്രം നടന്നത് ഒമ്പത് കര്‍ഷക ആത്മഹത്യകളാണ്. കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുമ്പോഴും പരിഹാരം കാണാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാരിന് കര്‍ഷകസമൂഹം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply