April 17, 2026

പനമരം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

0
IMG-20190329-WA0024
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
പനമരം മഹല്ല് പ്രവാസി കൂട്ടായ്മയിൽ രൂപം കൊണ്ട പിഡ് കോ, എന്ന കമ്പനിയുടെ പ്രാഥമിക സംരംഭമായ ആധുനിക സൗകര്യത്തോടെയുള്ള കല്യാണമണ്ഡപത്തിനാണ് മുൻഗണനയെന്ന് കമ്പനി ഡയറക്ടർമാരായ നൂറുദ്ദീൻ (UAE) പനമരം, ചന്ത്രോത്ത് സഫീർ, ആറങ്ങാടൻ നാസർ ,കെ.വി. സുലൈമാൻ എന്നിവർ വ്യക്തമാക്കി.
ഓഫീസ് ഉദ്ഘാടനം മഹല്ല് ഖതീബ് അഷറഫ് ഫൈസി നിർവ്വഹിച്ചു. 48 അംഗങ്ങളുള്ള പിഡ്കോ കമ്പനി ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് പനമരത്ത് നടത്തിയത്.വീട് നിർമ്മാണം, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം , രോഗികളുടെ
ചികിത്സാ ചിലവ് വഹിച്ചതുൾപ്പടെ നിരവധി സഹായ പ്രവർത്തനങ്ങൾ
കമ്പനിയുടെ മെമ്പർമാരിലൂടെ വിതരണം ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓണർഷിപ്പ് മഹല്ല് ചെയർമാൻ എം കെ അബൂബക്കർ ഹാജിയിൽ നിന്നും മാനേജിങ്ങ് ഡയറക്ടർമാരായ ആറങ്ങാടൻ നാസർ കെ വി സൂലൈ മാൻ എന്നിവർ ഏറ്റ് വാങ്ങി നൂറുദ്ധീൻ സ്വാഗതം പറഞ്ഞു. ചന്ത്രോത്ത് സഫീർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ അസ്മത്ത്, എം കെ നാസർ.ഡി അബ്ദുള്ള.കെ സി റഷീദ് സി എച്ച് മമ്മു ഹാജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *