April 28, 2024

പരാജയഭീതി പൂണ്ട എൽ.ഡി.എഫ് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം ഉപയോഗിച്ച് രാഹുലിന്റെ വരവ് തടയാൻ ശ്രമിക്കുന്നുവെന്ന് നേതാക്കൾ

0
Img 20190329 Wa0023
മാനന്തവാടി:  .  പരാജയഭീതി പൂണ്ട എൽ.ഡി.എഫ് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം ഉപയോഗിച്ച് രാഹുലിന്റെ വരവ് തടയാൻ ശ്രമിക്കുന്നുവെന്ന് കോൺ ഗ്രസ് നേതാക്കൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .
വയനാട് ലോക്സഭ സീറ്റിൽ രാഹുൽ ഗാന്ധി വരും എന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ ഹൈക്കമാൻഡ് ഏത് സ്ഥാനാത്ഥിയെ തീരുമാനിച്ചാലും  ഒറ്റകെട്ടായി ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.
           കേരളത്തിലെ മറ്റേത് എം.പി മാരെക്കാളും നന്നായി വികസന പ്രവർത്തനം വയനാടിന്റെ എം.പിയായിരുന്ന എം.ഐ ഷാനവാസ് വയനാടിന് വേണ്ടി ചെയ്തിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും. എം.ഐ ഷാനവാസ് എം.പി ഫണ്ടുകളൊന്നും ചെലവഴിച്ചിട്ടില്ല എന്ന് വ്യാജ പ്രചരണം അഴിച്ചുവിടുന്നവർ വയനാടിനായി എം.എസ്.ഡി.പി., പി.എം.ജി.എസ്.വൈ., ബി.ആർ.ജി.എഫ്.. ആർ.ജി.ജി.വൈ., ആർ.കെ.വി.വൈ., ഐ.എ.വൈ., എം.എൻ ആർ.ഇ.ജി., എൻ.ആർ.എച്ച്.എം., തുടങ്ങി പദ്ധതികളിലായി കോടികണക്കിന് രൂപയുടെ പദ്ധതികളാണ് വയനാടിനായി കൊണ്ടുവന്നതെന്നും കോൺഗ്രസ്സ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
        കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഭാരവാഹിത്വത്തിൽ വരുന്ന നിയോജക മണ്ഡലത്തിലെ മണ്ഡലം കമ്മിറ്റികൾ എതിരാണെന്ന വ്യജ വാർത്ത സൃഷ്ടിച്ച് പത്രങ്ങൾക്ക് നല്കി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെയും യു.ഡി.എഫ് നേയും ക്ഷീണിപ്പിക്കുവാൻ ശ്രമിക്കുന്നവരെ കണ്ടത്തി കർശന നടപടി സ്വീകരിക്കണമെന്ന് നേതൃത്തത്തോട് ആവശ്യപെട്ടു.,പാർട്ടിയിൽ പ്രശ്നമാണന്ന് വരുത്തി തീർത്ത് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.,
      കഴിഞ്ഞ 38 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് പോലും കൈ പറ്റേണ്ടി വന്നിട്ടില്ലഎന്നും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും വയനാട് പാർലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രചരണ കമ്മിറ്റി ചെയർമാനുമായ സി.അബ്ദുൽ അഷറഫ് പറഞ്ഞു . പത്രസമ്മേളനത്തിൽ പറഞ്ഞു.
    പത്രസമ്മേളനത്തിൽ സി.അബ്ദുൽ അഷറഫ്., കെ.ജെ പൈലി., തുമ്പശ്ശേരി മത്തച്ചൻ.,ജിൽസൺ തൂപ്പുംകര., പ്രമോദ് മാസ്റ്റർ., ജിജി പോൾ.,സിനോ പാറക്കാലിൽ., ശശി എടവക., പി.ടിമുത്തലിബ്., ബാബു വലിയപടിക്കൽ., വിനോദ് പാലയണ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *