ചെമ്പോത്തറ ഗ്രാമോത്സവം ഞായറാഴ്ച തുടങ്ങും : സമാപനം ഏപ്രിൽ 13-ന്.
കൽപ്പറ്റ:
നാട്ടുനന്മയുടെ ആഘോഷമായ മേപ്പാടി ചെമ്പോത്തറ ഗ്രാമോത്സവം നാളെ ആരംഭിക്കും. എഴുന്നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാർച്ച് 31- ഏപ്രിൽ 13-വരെയാണ് ഗ്രാമോത്സവം . ഇതോടനുബന്ധിച്ച് വിവിധ കലാ – കായിക – സാംസ്കാരിക പരിപാടികളും നടക്കും.
ഇതിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമിയും വിതരണം ചെയ്യും. അഡ്വ: എ.ജെ. ആന്റണി സംഭാവന ചെയ്ത 30 സെന്റ് സ്ഥലമാണ് ഏഴ് കുടുംബങ്ങൾക്ക് വീതിച്ചു നൽകുന്നത്. ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ഞായറാഴ്ച മെഡിക്കൽ ക്യാമ്പും നടത്തും. ഏപ്രിൽ 13-ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗ്രാമോത്സവത്തിൽ പങ്കെടുക്കും. എല്ലാവർഷവും ഗ്രാമോത്സവം തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനുള്ള വിപുലമായ ഒരുക്കങ്ങൾ മാസങ്ങളായി നടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ പി.കെ. സുധാകരൻ, കൺവീനർ പി.എ. ഷമീൽ, അഡ്വ: എ.ജെ. ആന്റണി, ഷിഹാബ് കൊളമ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply