May 3, 2024

സർഫാസി മോചനയാത്രയും ലീഡ് ബാങ്ക് ധർണ്ണയും ഏപ്രിൽ മൂന്നിന് .

0
Img 20190330 Wa0001
സർഫാസി മോചനയാത്രയും ലീഡ് ബാങ്ക് ധർണ്ണയും ഏപ്രിൽ മൂന്നിന് .

കൽപ്പറ്റ: സർഫാസിയുടെ പേരിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹരിതസേനയുടെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് ബുധനാഴ്‌ച കൽപ്പറ്റയിൽ   സർഫാസി മോചനയാത്രയും  ലീഡ് ബാങ്ക് ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

      സർഫാസിയുടെ പേരിൽ വയനാട് ജില്ലയിൽ മാത്രം 8370 കർഷകർക്ക് കിടപ്പാടം നഷ്ടപ്പെടാൻ പോകുകയാണന്ന്  ഹരിത സേന ഭാരവാഹികൾ പറഞ്ഞു.സംസ്ഥാനത്താകെ പതിനയ്യായിരത്തോളം പേർ  സർഫാസിയുടെ പേരിൽ  ജപ്തി നടപടി നേരിടാൻ  പോവുകയാണ് .2002-ൽ പാർലമെന്റിൽ പാസ്സാക്കിയ നിയമം   വൻകിട കമ്പനികൾ കുടിശ്ശിക വരുത്തുമ്പോൾ വായ്പാ തുകക്ക് തുല്യമായ  ആസ്തികൾ കണ്ടുകെട്ടുന്നതിനുള്ളതാണ്. എന്നാൽ കേരളത്തിൽ  കർഷകർ  എടുത്ത കാർഷികേതര വായ്പകളിൻമേൽ കൃഷി ഭൂമിയും കിടപ്പാടവും  പിടിച്ചെടുക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്.  വ്യവസായിയുടെ കാര്യത്തിൽ  ഈ നിയമം കർക്കശമാക്കാത്ത ധനകാര്യ സ്ഥാപനങ്ങൾ കേരളത്തിലെ സാധാരണക്കാരെ വേട്ടയാടി ആത്മ ഹത്യയിലേക്ക് തള്ളി വിടുകയാണന്ന് ഇവർ ആരോപിച്ചു. കാർഷികേതര വായ്പയുടെ പേരിൽ കൃഷി ഭൂമി പിടിച്ചെടുക്കുന്നത് നീതീകരിക്കാനാകില്ല.  മൊറട്ടോറിയം എന്ന പതിവ് തട്ടിപ്പ്  മാറ്റി കാർഷിക കടങ്ങൾ എഴുതിതള്ളാൻ തയ്യാറാകണം. തിരഞ്ഞെടുപ്പ് കാലത്ത്  രാഷ്ട്രീയ പാർട്ടികൾ  കർഷകർക്ക്    നൽകുന്ന വാഗ്ദാനങ്ങൾ   പാലിക്കണമെന്നും കർഷകരോട് എന്തെങ്കിലും കൂറുണ്ടങ്കിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന്  പ്രകടന പത്രികയിൽ ഉൾകൊള്ളിക്കാൻ തയ്യാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു.    കർഷകന് പ്രതിമാസം  പതിനായിരം രൂപയെങ്കിലും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്   നടത്തുന്ന ലീഡ് ബാങ്ക് മാർച്ചിൽ ഇരകളായ കർഷകർ പങ്കെടുക്കും. ഹരിത സേന ജില്ലാ പ്രസിഡണ്ട്  എം.സുരേന്ദ്രൻ ,പി എൻ സുധാകര സ്വാമി,  ജോസ് പുന്നക്കൽ, ജോസ് പാലയാണ , എം.കെ.ജെയിംസ്,  എം.കെ. ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *