August 12, 2026

മാനന്തവാടി ചൂട്ടക്കടവ് ശ്രീഭഗവതി ക്ഷേത്രം ഉത്സവാഘോഷം ഏപ്രില്‍ 3, 4, 5 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചൂട്ടക്കടവ് ശ്രീഭഗവതി ക്ഷേത്രം ഉത്സവാഘോഷം ഏപ്രില്‍ 3, 4, 5 തിയതികളിൽ  വിപുലമായ പരിപാടികളോടെ നടത്തുമെന്ന്  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ മൂന്നിന് വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. നാലിന് രാവിലെ 8.30 ന് പൊങ്കാല സമര്‍പ്പണം നടക്കും. രാത്രി എട്ട് മണിക്ക് സ്റ്റാര്‍ സിഗേഴ്സ് പ്രസന്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാവും. സമാപന ദിവസമായ അഞ്ചിന് വൈകുന്നേരം ഏഴുമണിക്ക് താഴെയങ്ങാടി ശ്രീഹനുമാന്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി, ശിങ്കാരിമേളം, രഥം എന്നിവയോടെ എഴുന്നള്ളത്ത് നടക്കും.എല്ലാ ദിവസവും അന്നദാനമുണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികളായ കെ ദിവാകരന്‍, വി കെ തുളസിദാസ്,മനോജ് പുശിക്കല്‍, കെ ടി സുധാകരന്‍, പി രാജന്‍ എന്നിവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *