June 20, 2026

ജോമോന്റെ വാഹനം വീണ്ടും പ്രസവമുറിയായി : ആദിവാസി യുവതിക്ക് നാല് ചക്ര ഓട്ടോയിൽ സുഖപ്രസവം.

0
IMG_20190831_202248.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജോമോന്റെ വാഹനം വീണ്ടും പ്രസവമുറിയായി.
ആദിവാസി യുവതിക്ക് നാല് ചക്ര ഓട്ടോയിൽ സുഖപ്രസവം.  തിരുനെല്ലി അപ്പപ്പാറ ചെമ്പക്കൊല്ലികാട്ട് നായ്ക്കകോളനിയിലെ സത്യന്റെ ഭാര്യ പുഷ്പ(39) യാണ് അമ്പാട്ട് ജോമോന്റെ  ഓട്ടോയിൽ പ്രസവിച്ചത് . ശനിയാഴ്ച ഉച്ചക്ക് 12 ഓടെ കാട്ടിക്കുളം  54 ൽ വെച്ചാണ് പുഷ്പ വാഹനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഓട്ടോ ഡ്രൈവറുടെയും ആശാ വർക്കർമാരുടെ സഹായം  കൊണ്ട് പുഷ്പയും കുഞ്ഞും ജില്ലാ ആശുപത്രിയിൽ സുഖമായി കഴിയുന്നു.രണ്ട് കുട്ടികൾ ഉള്ള 
പുഷ്പയുടെ മൂന്നാമത്തെ പ്രസവമാണ്  നാല് ചക്ര ഓട്ടോറിക്ഷയിൽ നടന്നത്. .  ഗർഭിണിയായിരിക്കെ ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകളൾ കൃത്യ സമയത്ത് കഴിച്ച യുവതിക്ക്  ഡോക്ടർമാരുടെ കണക്ക് പ്രകാരം അടുത്ത മാസമാണ് പ്രസവം നടക്കേണ്ടിയിരുന്നത്. പക്ഷെ  ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടതോടെ പ്രദേശവാസി കൂടിയായ അമ്പാട്ട് ജോമോന്റെ നാല് ചക്ര ഓട്ടോയിൽ നേരെ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഒപ്പം അമ്മ അമ്മിണിയും സഹോദരി ധന്യയും ആശാ വർക്കർമാരായ വത്സയും മോളിയും ഉണ്ടായിരുന്നു.  കാട്ടിക്കുളം  54 ൽ എത്തിയപ്പോൾ കലശമായ വേദനയുണ്ടായപ്പോൾ ജോമോൻ ഓട്ടോ സൈഡാക്കി നിർത്തി. പ്രസവത്തിനുള്ള അവസരമൊരുക്കി കൊടുത്തു. തുടർന്ന് നേരെ ജില്ലാ ആശുപത്രിയിലേക്ക്. ഇത് രണ്ടാം തവണയാണ് ജോമോന്റെ വാഹനത്തിൽ പ്രസവം നടക്കുന്നത് .ആദ്യം ജീപ്പിലായിരുന്നുവെങ്കിൽ ഇത്തവണ നാല് ചക്ര ഓട്ടോയിലായി എന്നു മാത്രം.  ഇവരുടെ മനോധൈര്യം പുഷ്പയുടെയുടെയും കുഞ്ഞിന്റെയും ജീവനാണ് രക്ഷിച്ചത്.ഇവരുടെ വാക്കുകളിലേക്ക്.
 പുഷ്പയും കുഞ്ഞും മാനന്തവാടി  ജില്ലാ ആശുപത്രിയിൽ സുഖമായി കഴിഞ്ഞു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *