കൊച്ചി കഫെയും പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് ദുരിതബാധിതര്‍ക്ക് ഒമ്പത് വീടുകൾ നിര്‍മിച്ചു നല്‍കും
.
മാനന്തവാടി;ജില്ലയിലെ പ്രളയ ബാധിതരായ 9 കുടുംബങ്ങളെ സഹായിക്കാനായി കൊച്ചി കഫെയും പ്രൊഡക്ഷന്‍ ഹൗസും രംഗത്ത്.സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വള്ളിയൂര്‍ക്കാവ് സ്വദേശിയായ ശ്രീ വിഹാര്‍ ശ്യാം പ്രസാദ് കുറുക്കന്‍മൂലയിലെ തന്റെ സ്വന്തം വകയായുള്ള 50 സെന്റ് സ്ഥലം സൗജ്യന്യമായി നല്‍കിയ സ്ഥലത്താണ് 8 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.ഒരു വീട് തിരുനെല്ലിയിലും നിര്‍മിച്ചു നല്‍കുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..സിനിമാരംഗത്തെ പ്രമുഖരായ ജഗദീഷ് ചന്ദ്രന്‍, രാജ് സക്കറിയ, ഷാഹുല്‍ മരിക്കാര്‍, ജോബി ജോര്‍ജ്, സംവിധായകന്‍ പ്രമോദ് പപ്പന്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വീട് നിര്‍മിക്കുന്നത്.അതാത് പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ പട്ടികയിലുള്ളരെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്.550 സ്‌കയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടുകളായിരിക്കും നിര്‍മിക്കുക..സിനിമാരംഗത്തെ പ്രമുഖരായ ജഗദീഷ് ചന്ദ്രന്‍, രാജ് സക്കറിയ, ഷാഹുല്‍ മരിക്കാര്‍, ജോബി ജോര്‍ജ്, സംവിധായകന്‍ പ്രമോദ് പപ്പന്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വീട് നിര്‍മിക്കുന്നത്.തികച്ചും പ്രകൃതി സൗഹൃദമായ ഇത്തരത്തിലുള്ള ഒരു വീടിന് 11 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ മാസം തന്നെ നിര്‍മാണം ആരംഭിക്കുമെന്നും ആറ് മാസത്തിനകം പണിപൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒ.കെ.ശ്യാം പ്രസാദ്, പി.കെ.രാജേഷ്, ഷിജിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറയിച്ചു.





Leave a Reply