ഓണത്തിനൊരുങ്ങി സപ്ലൈകോ :വയനാട് ജില്ലയില്‍ 37 ഓണച്ചന്തകള്‍ തുറക്കും ·
ഗൃഹോപകരണങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ ലഭിക്കും
പലവ്യഞ്ജനങ്ങള്‍ക്കൊപ്പം ഗൃഹോപകരണങ്ങളുമൊരുക്കി ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍. ജില്ലാ ഓണം ഫെയറിനൊപ്പം സുല്‍ത്താന്‍ ബത്തേരി പീപ്പിള്‍സ് ബസാര്‍, കേണിച്ചിറ, പുല്‍പ്പള്ളി, മീനങ്ങാടി, വൈത്തിരി, മാനന്തവാടി, പനമരം, ബത്തേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ഗൃഹോപകരണങ്ങള്‍ വിതരണത്തിനെത്തും. സെപ്തംബര്‍ പത്ത് വരെയുള്ള മേളയില്‍ ഭക്ഷ്യ ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.
സപ്ലൈകോ ഇത്തവണ 37 ഓണച്ചന്തകളാണ് ജില്ലയില്‍ തുറക്കുന്നത്. കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഒരുക്കിയ ജില്ലാ ഫെയര്‍ മിനി എക്സിബിഷനായി മാറും. നിലവിലുള്ള മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയും ഓണവിപണിയായി മാറും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ പ്രത്യേകം വിപണി തുറക്കും.
മട്ട അരി കിലോ 24 രൂപയും മറ്റ് അരികള്‍ക്ക് 25 രൂപയുമാണ് വില. പച്ചരി 23, പഞ്ചസാര 22, ചെറുപയര്‍ 61, കടല 42, ഉഴുന്ന് 60, വന്‍പയര്‍ 45, തുവരപ്പരിപ്പ് 58, മുളക് 75, മല്ലി 82, ശബരി വെളിച്ചെണ്ണ അര ലിറ്റര്‍ 42, ശബരി ചായ 176 എന്നീ ഇനങ്ങളും സബ്സിഡി വിലയില്‍ ലഭ്യമാകും.ഗൃഹോപകരണങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ ലഭിക്കും.
ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ 1ന് ഉച്ചയ്ക്ക് 2ന് സി.കെ.ശശീന്ദ്രന് എം.എല്‍.എ. നിര്‍വഹിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ആദ്യ വില്പന നിര്‍വഹിക്കും. ഗൃഹോപകരണ വിപണിയുടെ ആദ്യ വില്പന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിര്‍വഹിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കിയ സ്റ്റാളുകളില്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.

Leave a Reply