May 2, 2024

പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ്; 175 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

0
Medical Board Sitting 1.jpg


കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗില്‍ 175 പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. നാളിത് വരെയായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, മാനസിക, ശാരീരിക ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സിറ്റിംഗ് സംഘടിപ്പിച്ചത്. പഞ്ചായത്ത് തലത്തില്‍ രജിസ്റ്റര്‍ ചെയ്ത മുന്നൂറോളം പേര്‍ സിറ്റിങില്‍ പങ്കെടുത്തു. കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള എം.സി. ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, കൗണ്‍സിലര്‍മാരായ വി ഹാരിസ്, സുരേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, പച്ചപ്പ് കോ- ഓഡിനേറ്റര്‍ കെ. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കിലയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പച്ചപ്പ് പദ്ധതി നടപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *