August 12, 2026

തിരുനെല്ലി അപ്പപാറയിൽ മാൻവേട്ട: തോക്കും ഇറച്ചിയുമായി ഒരാൾ അറസ്റ്റിൽ

0
IMG-20190904-WA0100.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

തിരുനെല്ലി അപ്പപാറയിൽ മാൻവേട്ട ഒരാൾ അറസ്റ്റിൽ.മാനിറച്ചിയും തോക്കും വാഹനവും വെടിമരുന്നും അമ്പും വില്ലും പിടികൂടി. .തവിഞ്ഞാൽ വിമല നഗർ ആലക്കാമുറ്റം രാമൻ(46) എന്നയാളാണ്  

അറസ്റ്റിലായത്.
സംഘത്തിൽ മറ്റ് ആറ് പേർ കൂടിയുണ്ടെന്ന് അറസ്റ്റിലായ രാമൻ പറഞ്ഞതായി വനപാലകർ പറഞ്ഞു.  നാല് പേർ തവിഞ്ഞാൽ സ്വദേശികളും ഒരാൾ തിരുനെല്ലി സ്വദേശിയും മറ്റൊരാൾ മാനന്തവാടി സ്വദേശിയുമാണ്. . അപ്പ പാറ ഷംഗുമൂല ആക്കൊല്ലി  എസ്റ്റേറ്റിന് സമീപം വനത്തിൽ  നിന്നാണ്  പുള്ളിമാനിനെ വേട്ടയാടിയത്.
  ഇന്ന് പുലർച്ചെ 5 മണിയോടെ സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ സുനിലിന്റെ നേതൃത്വത്തിൽ പട്രോളിംഗിനിടെ വെടിയൊച്ച കേട്ടതാണ് സംഘം വലയിലാവാൻ ഇടയായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *