August 13, 2026

ദീപ്തിഗിരി ക്ഷീര സംഘം, പാലിന് അധിക വില അനുവദിച്ചു

0
IMG-20190904-WA0263.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി ക്ഷീരകർഷകർക്ക് അധിക വില അനുവദിച്ചു.പ്രളയ ദുരന്തത്തിന്റെ പശ്ചാത്തല ത്തിൽ, ഉയർന്ന പരിഗണന നൽകും വിധം 2019 ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പാൽ അളന്ന മുഴുവൻ ക്ഷീരകർഷകർക്കും, ലിറ്ററിന് ഒരു രൂപ നിരക്കിലാണ്  അധിക വില അനുവദിച്ചത്. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
 മിൽമ ജൂലൈ മാസത്തിൽ സംഭരിച്ച പാലിന് നൽകുന്ന 1രൂപ 50 പൈസ പ്രകാരമുള്ള തുകയും, സംഘം അനുവദിച്ച അധിക വിലയും, ആഗസ്റ്റ് മാസത്തെ പാൽ വിലയും ചേർത്ത് ക്ഷീര കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ തുക ഇതിനകം നിക്ഷേപിച്ചതായി സെക്രട്ടറി പി.കെ.ജയപ്രകാശ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *