October 20, 2026

അധ്യാപക ദിനത്തിൽ നീലഗിരി കോളജിന്റെ നിയന്ത്രണം വിദ്യാർത്ഥികളുടെ കൈകളിൽ

0
IMG-20190905-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
താളൂർ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് നീലഗിരി കോളജിന്റെ സമ്പൂർണ്ണ നിയന്ത്രണവും ഭരണവും നാളെ വിദ്യാർത്ഥികൾ നിർവ്വഹിച്ചു.. ഇതിന്റെ ഭാഗമായ് കോളജ് സെക്രട്ടറി, പ്രിൻസിപ്പാൾ, അക്കാദമിക് ഡീൻ, അഡ്മിനിസ്ട്രേറ്റർ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ തുടങ്ങിയ എല്ലാ ഓഫീസുകളും ഉത്തരവാദിത്തങ്ങളും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ സ്ഥാപന മേധാവികൾ കൈമാറി. സ്ഥാപന നടത്തിപ്പിന്റെയും അധ്യാപനത്തിന്റെയും പിന്നാലെ അധ്വാനവും ത്യാഗവും വിദ്യാർത്ഥികൾക്ക് നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ഇത്തരമൊരു പരിപാടിയുടെ ലക്ഷ്യമെന്ന് കോളജ് സെക്രട്ടറി റാഷിദ് ഗസാലി പറഞ്ഞു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് വിദ്യാർത്ഥികളും പൊതു സമൂഹവും നൽകിയ അംഗീകാരവും പിന്തുണയുമാണ് ഈ വർഷവും വിദ്യാർത്ഥികൾക്ക് ഇത്തരമൊരു അവസരം നൽകാൻ പ്രേരിപ്പിച്ചതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *