October 20, 2026

പാരിസണിൽ തോട്ടം തൊഴിലാളിക്ക് ഓണത്തിന് ബോണസില്ല; സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
 പാരിസൺ തോട്ടത്തിലെ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ബോണസ് നല്ക്കുന്നതിനുള്ള നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു ,ഐ എൻ ടി യു സി , എസ് ടി യു എന്നീ   ട്രേഡ്' യൂണിയനുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ ഗ്രൂപ്പ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.
ബോണസ് ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയെങ്കിലും ചർച്ച  നടത്താൻ പോലും കമ്പനി തയ്യാറായില്ല. തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ബോണസ് കിട്ടിയില്ലെങ്കിൽ ഓണച്ചന്തകളിലും മറ്റും  ന്യായവിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ മേടിക്കാൻ കഴിയാതെ വരും. പാരിസൺ തോട്ടത്തിലെ ചിറക്കര ,മേലെ ചിറക്കര ,തലപ്പുഴ, തവിഞ്ഞാൽ ജെസി, തേറ്റ മല എന്നിവടങ്ങളിലെ തൊഴിലാളികളാണ് ഓണത്തിന് ബോണസ് ലഭിക്കാതെ വലയുന്നത് . ശനിയാഴ്ചത്തെ ധർണ്ണക്ക് മുന്നോടിയായി വെള്ളിയാഴ്ച
ഡിവിഷൻ മസ്റ്ററുകൾക്ക് മുമ്പിൽ രാവിലെ മാർച്ചും ധർണ്ണയും നടത്തി.  തുടർസമരത്തിന്റെ ഭാഗമായി  ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചിറക്കര ഗ്രൂപ്പ് ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തുമെന്നും ട്രേഡ് യൂണിയൻ നേതാക്കളായ പി വി സഹദേവൻ, കെ വി മോഹനൻ, ടി കെ പുഷ്പൻ, ടി എ റെജി, പി പി മൊയ്തീൻ, കുഞ്ഞബ്ദുള്ള എന്നിവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *