October 20, 2026

ചേടാറ്റിന്‍ കാവ് നവീകരണം ആരംഭിച്ചു

0
8sby10.jpg
By ന്യൂസ് വയനാട് ബ്യൂറോ

8sby10 ചേടാറ്റിന്‍ കാവിന്റെ നവീകരണ പ്രവര്‍ത്തിയുടെ ധനശേഖരണം എം.ആര്‍. നാരായണ മേനോനില്‍ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
പുല്പള്ളി: മുരിക്കന്മാര്‍ ദേവസ്വം സീതാദേവി ലവ-കുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചേടാറ്റിന്‍കാവിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്ക് ആരംഭിച്ചു. ക്ഷേത്ര ബാലാലയ പ്രതിഷ്ഠയ്ക്ക് കുറ്റിയടിച്ചുകൊണ്ട് കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. 
ക്ഷേത്ര നവീകരണ ധനശേഖരണം എം.ആര്‍. നാരായണ മേനോനില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട്് സെക്രട്ടറി ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍,  എന്‍. വാമദേവന്‍, കെ.പി. ഗോവിന്ദന്‍കുട്ടി, പി. പത്മനാഭന്‍, ശിവരാമന്‍ പാറക്കുഴി, സി. വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *