June 20, 2026

പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനമായി മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെയും ജില്ലാ ആശുപത്രി പാലിയേറ്റീവ് യൂണിറ്റിന്റെയും ഓണാഘോഷം

0
MANANTHAVADY-onam.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനമേകി മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെയും ജില്ലാ ആശുപത്രി പാലിയേറ്റീവ് യൂണിറ്റിന്റെയും  ഓണാഘോഷം.മാനന്തവാടി ന്യൂമാൻസ് കോളേജിൽ വെച്ച് നടന്ന ഓണാഘോഷം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രളയ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച സബ് കലക്ടർ എൻ.എസ്.കെ.ഉമേഷിനെ ചടങ്ങിൽ ആദരിച്ചു.
കിടപ്പ് രോഗികൾക്കൊപ്പം  ഓണാമാഘോഷിക്കുന്നത് അവരുടെ മനസുകൾക്ക് ഉണർവേകുന്നതോടൊപ്പം തങ്ങൾ തനിച്ചല്ല സമൂഹം കൂടെയുണ്ട് എന്നുള്ള തോന്നൽ കൂടിയാവും ഇത്തരം കൂട്ടായ്മകൾ. ആ അർത്ഥത്തിൽ പ്രസ്സ് ക്ലബ്ബും പാലിയേറ്റീവ് യൂണിറ്റും ചെയ്ത ഈ ഒത്തുചേരൽ മാതൃകാപരമാണെന്ന് ഒ.ആർ.കേളു എം.എൽ.എ. പറഞ്ഞു .
   പ്രളയാനന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചടങ്ങിൽ ആദരിച്ചു. മാനന്തവാടി എ.എസ്.പി.ഡോ.വൈഭവ് സക്സേന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് മുഖ്യാഥിതിയായിരുന്നു.പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭാ രാജൻ, മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജു, ഡോ.വി.ജിതേഷ്,അസൈനാർ പനമരം, കെ.ഉസ്മാൻ ,ഷാജൻ ജോസ്, അരുൺ വിൻസെന്റ്, വിപിൻ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.കാലാവിരുന്നും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *