May 6, 2024

ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 21 മുതൽ മാനന്തവാടിയില്‍

0
കൽപ്പറ്റ:
വയനാട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍  ജില്ലാ സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 21,22 (ശനി, ഞായര്‍) തീയ്യതികളില്‍ മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു. 14, 16, 18, 20, 20 വയസ്സുനു മുകളില്‍ എന്നിങ്ങനെ         5 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക.  7-11-2005 നും 6-11-1999 നും ഇടയില്‍ ജനിച്ചവര്‍ക്ക് സബ്-ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലും, 7-11-1999 നു മുമ്പ് ജനിച്ചവര്‍ക്ക് സീനിയര വിഭാഗത്തിലും പങ്കെടുക്കാം.  മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ 18-9-2019-ന് മുമ്പായി അതാതു ക്ലബ്ബുകള്‍ മുഖേന സെക്രട്ടറിയുടെ പക്കല്‍ പേരുവിവരങ്ങള്‍ നല്‍കണം.  അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയതിട്ടുള്ള ക്ലബ്ബുകള്‍ മാത്രമെ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.  അസോസിയേഷനില്‍ പുതുതായി അംഗത്വം നേടാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകളും, സ്ഥാപനങ്ങളും 18-9-2019 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ 9447545033 എന്ന നമ്പറില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *