March 19, 2024

ഓണം വന്നാലും തരുവണയിൽ കോഴിക്കടയിലാ തിരക്ക്.

0
Img 20190910 Wa0337.jpg
തരുവണയില്‍ കോഴിക്ക് വന്‍ വിലക്കുറവ്-സമീപ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് മുറുമുറുപ്പ്
. ;കഴിഞ്ഞ ഒരാഴ്ചയോളമായി തരുവണയില്‍ കോഴിയിറച്ചിക്ക് വന്‍വിലക്കുറവ് വരുത്തിയതോടെ സമീപ പ്രദേശങ്ങളിലെ കോഴി വ്യാപാരികള്‍ക്ക് പ്രതിഷേധം.ഒരു കിലോ കോഴിയിറച്ചി 100 ഉം 110 രൂപക്കായിരുന്നു തരുവണയില്‍ ഒരു മാസത്തോളമായി വില്‍പ്പന നടത്തിയിരുന്നത്.ഓണം പ്രമാണിച്ച് ഒരു കിലോ കോഴിയിറച്ചി 110 രൂപക്ക് വാങ്ങിയാല്‍ രണ്ട് കിലോ പച്ചക്കറിയും സൗജന്യമായി കഴിഞ്ഞ നാല് ദിവസത്തോളമായി തവക്കല്‍ ചിക്കന്‍ എന്ന കടയിലൂടെ നല്‍കി വരികയാണ്.ഇന്നലെ രണ്ട് കിലോ കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് ഒന്നരക്കിലോ ബിരിയാണി അരി സൗജന്യമായി തരുവണയിലെ ബിസ്മി ചിക്കന്‍ കടവഴിയും വില്‍പ്പന നടത്തുകയുണ്ടായി.രണ്ട് കടകളുടെയും ഉടമസ്ഥനായ കെ മോയിയെയാണ് പരിസരപ്രദേശത്തെ ചില കോഴിക്കടയുടമകള്‍ ഭീഷണിപ്പെടുത്തുന്നത്.ഓണം പ്രമാണിച്ച് അമിത വിലക്ക് കോഴിവില്‍പ്പന നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതാണ് കടയുടമകളെ പ്രകോപ്പിക്കുന്നതെന്ന് മോയി പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപക്കാണ് ജില്ലയില്‍ മൊത്തക്കച്ചവടക്കാര്‍ കോഴി വില്‍പ്പന നടത്തുന്നതെന്നും ചെറിയ തോതില്‍ ലാഭമെടുത്ത് പ്രളയത്തില്‍ സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന ജനങ്ങളെ ഓണത്തിനും മുഹറത്തിനും സഹായിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും മോയി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *