March 19, 2024

കര്‍ണാടക മലയാളി കോണ്‍ഗ്രസ് അസോസിയേഷന്‍ വയനാട്ടിൽ കിറ്റുകള്‍ വിതരണം ചെയ്തു

0
Img 20190913 Wa0380.jpg

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കോണ്‍ഗ്രസ് അസോസിയേഷന്‍ സഹജീവികളുടെ ദുഖത്തിലും ദുരിതത്തിലും പങ്ക് ചേരുന്നതിനായി കര്‍ണാടക മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി എം എല്‍ എയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഭക്ഷണകിറ്റുകളും മറ്റ് അവശ്യസാധനങ്ങളും അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ ജില്ലയിലെത്തിച്ച് വിതരണ ചെയ്തു. സാധനങ്ങളുടെ വിതരണം മുട്ടില്‍ പഞ്ചായത്തിലെ വെള്ളിത്തോട് കോളനിയില്‍ 150-ഓളം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്കും മറ്റാളുകള്‍ക്കും യു ഡി എഫ് ജില്ലാകണ്‍വീനറും മുന്‍ എം എല്‍ എയുമായ എന്‍ ഡി അപ്പച്ചന്‍ കിറ്റുകള്‍ വിതരണം ചെയ്തു. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തില്‍ ദുരിതത്തിലായ ആയിരക്കണക്കിന് പാവപ്പെട്ടജനങ്ങളും, തോട്ടം തൊഴിലാളികളും, കര്‍ഷകരും, ആദിവാസികളും നിത്യദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതല്ലാതെ ഈ സാധുക്കള്‍ക്ക് കിടക്കാന്‍ കിടപ്പാടവും മറ്റും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല, പതിനായിരം രൂപ വെച്ച് പ്രാഥമിക സഹായം നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് അന്തിയുറങ്ങാന്‍ വാടക വീട് നല്‍കുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. യോഗത്തില്‍ കെ പി സി സി മെമ്പര്‍ പി പി ആലി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ തോമസ്, ബ്ലോക്ക് മെമ്പര്‍ എം ഒ ദേവസ്യ, മലയാളി അസോസിയേഷന്റെ ഭാരവാഹികളായ വി വി ഓണാട്ട്, ഗോപിനാഥ് എന്നിവരും അശോകന്‍ വെള്ളിത്തോട്, മുകുന്ദന്‍, എ പത്മനാഭന്‍, സിജു ഗോപാലന്‍, നന്ദീഷ്, സതീഷ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *