April 29, 2024

സമര്‍പ്പിതശബ്ദം: അല്മായ-സമര്‍പ്പിത കൂട്ടായ്മ നാളെ ദ്വാരക സിയോന്‍ ഓഡിറ്റോറിയത്തിൽ

0
മാനന്തവാടി:
ക്രൈസ്തവസന്ന്യാസത്തെ സംബന്ധിച്ചുള്ള തികച്ചും അബദ്ധജഡിലമായ പ്രചരണങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും സമകാലികസമൂഹത്തില്‍ നടക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് സന്ന്യസ്തരുടെയും അല്മായരുടെയും വൈദികരുടെയും ഒരു കൂട്ടായ്മ 2019 സെപ്തംബര്‍ മാസം 15-ന് ഉച്ചകഴിഞ്ഞ് 3.30-ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററിലെ സീയോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ക്രൈസ്തവസന്ന്യാസം അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കാന്‍ സാധിക്കാത്തവരും അതെന്താണെന്ന് ജീവിച്ച് പരിചയമില്ലാത്തവരും ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് സമര്‍പ്പിതരായ ഞങ്ങള്‍ ആനന്ദത്തോടും സംതൃപ്തിയോടും കൂടി ജീവിച്ചു പോരുന്ന ഒരു ജീവിതശൈലിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ത്തന്നെ ക്രൈസ്തവസന്ന്യാസവും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതശൈലിയും അതിന്‍റെ പ്രത്യേകതകളും പൊതുസമൂഹത്തിനായി പ്രഖ്യാപിക്കുവാനും സമീപപ്രദേശങ്ങളില്‍ ജീവിക്കുന്ന സമര്‍പ്പിതരെല്ലാവരും അവരോടൊപ്പം എത്തിച്ചേരുന്ന അല്മായസഹോദരങ്ങളോടൊപ്പം അല്പസമയം പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് ദ്വാരകയില്‍ ഒത്തുചേരുന്നത്. സ്ത്രീകളുടെ തന്നെ സന്ന്യാസസമൂഹങ്ങള്‍ നേതൃത്വമെടുത്താണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീസന്ന്യസ്തര്‍ തന്നെയാണ് വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങളും ഉണ്ടായിരിക്കും.
കൂട്ടായ്മയുടെ ഭാഗമായി ഇറക്കുന്ന 12 പേജുള്ള സമര്‍പ്പിതശബ്ദം എന്ന പത്രം എല്ലാ ക്രൈസ്തവകുടുംബങ്ങളിലേക്കും എത്തിക്കുന്നതായിരിക്കും. രണ്ടു മണിക്കൂര്‍ ദൈർഘ്യമുള്ളതാണ് പരിപാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *