ഭൂമാഫിയ ഭീഷണിപ്പെടുത്തുകയും കള്ള കേസിൽ കുടുക്കുകയും ചെയ്യുന്നതായി പരാതി.
.
മാനന്തന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പാൽ വെളിച്ചം ദേവട്ടത്ത് റിസോർട്ടിന് വേണ്ടി സ്ഥലമെടുത്ത എറാണകുളം സ്വദേശിക്ക് വേണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി മെമ്പർറും ചേർന്ന് ഭീഷണിപ്പെടുത്തി തിരുനെല്ലി പോലിസിനെ കൊണ്ട് തന്റെയും പ്രദേശവാസികളുടെ പേരിൽ കള്ളകേസ് എടുപ്പിച്ചിതായി പാൽ വെളിച്ചം ദേവട്ടം കോളനിയിലെ കുമാരൻ വാർത്തസമ്മേളനത്തിൽ അരോപിച്ചു. എറണാകുളം ഞാറക്കൽ സ്വദേശി കണ്ണപ്പശ്ശേരി മണിലാൽ, മകൻ മിഥുൻചിത്ര എന്നിവർ പാൽ വെളിച്ചം ദേവട്ടത്ത് റവന്യൂ പട്ടയഭൂമിയടക്കം ഫാമിനും റിസോർട്ടിനുംവാങ്ങിയിരുന്നു. വർഷങ്ങളായി ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡ് അടയക്കുന്നതിന് സ്ഥലം വാങ്ങിയവർ നീക്കം നടത്തിയത് തടഞ്ഞതിന് എതിരെ സ്ഥലത്തിന്റെ ഉടമ പോലിസിൽ കള്ള കേസ് കൊടുക്കുകയും ചെയ്തു. കുന്നിടിക്കലിൽ കാരണം സമീപത്തെ വീടുകൾക്കും ഭീഷണിയുണ്ടന്നും റവന്യൂ പട്ടയഭൂമിയിലാണ് അനധികൃത റിസോർട്ട് നിർമ്മിക്കാൻ ശ്രമം നടക്കുന്നത്. ഇതിന് വേണ്ടി കുന്നിടിച്ച് നിരത്തിയതിൽ മഴയിൽ മണ്ണ് ഒഴികിവയൽ നികന്ന നിലയിലാണ്. റവന്യൂ പട്ടയഭൂമിയുടെ സമീപത്തെ ഭൂമിയും റിസോർട്ടുടമ വിലക്ക് വാങ്ങി പഞ്ചായത്തിന്റെ പൊതുവഴി കൈയ്യേറി തടസപെടുത്തുന്നതായും വെള്ളം ഒഴുകുന്നതതോടും മണ്ണിട്ട് നികത്തി വഴി മാറ്റിയെന്നും വഴി കൈയ്യേറ്റം തടഞ്ഞ ആദിവാസി വൃദ്ധനായ തന്നെയും മകനേയും പോലീസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും പാർട്ടി അംഗം എന്നിവർ ചേർന്ന് പോലിസിനെ ഫോണിൽ വിളിച്ച് വരുത്തി പോലീസെത്തി ഭീഷണി പെടുത്തുകയും തന്നെയും മകനെയും കാട്ടിക്കുളം പോലിസ് എയിഡ് പോസ്റ്റിൽ കൊണ്ടുപോയി മർദിച്ചെന്നും കുമാരൻ പറഞ്ഞു അനധികൃത നിർമ്മാണത്തിന് ബ്രാഞ്ച് സെക്രട്ടറി ഒത്താശ ചെയ്യുന്നതായും ഭീഷണിപ്പെടുത്തുന്നതായും ഇവർ പറഞ്ഞു. തങ്ങൾ എതിരെ വ്യത്തികെട്ടരീതിയിലുള്ള ഫോൺ സന്ദേശങ്ങൾ നാട്ടിൽ പ്രചരിപ്പിക്കുന്നതായും ഇതിന് എതിരെ ജില്ലാ കളക്ടർ, എസ്പി, സബ്ബ് കളകടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടന്നും ഇവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുമാരന്റെ മകൻ ഷാജി ദേവട്ടം, കെ കെ ഷൈനോജ്, കെ വി വിജീഷ്, കെ കെ സുനിൽ, പി ജി എന്നിവരും പങ്കെടുത്തു.




Leave a Reply