കിസാൻ ക്രഡിറ്റ് കാർഡ് വായ്പാ പരിധി 3.6 ലക്ഷമാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് കൃഷി മന്ത്രി സുനിൽ കുമാർ.
കൽപ്പറ്റ:
വായ്പാ പുനർക്രമീകരണവും മൊറട്ടോറിയവും സംബന്ധിച്ച് സാമ്പത്തിക സാക്ഷരതാ യജ്ഞം സംസ്ഥാന തല
ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കൽപ്പറ്റയിൽ നിർവ്വഹിച്ചു.
സാമ്പത്തിക സാക്ഷരതാ യജ്ഞം വായ്പാ പുനർക്രമീകരണവും മൊറട്ടോറിയവും ഉദ്ഘാടനം കൽപ്പറ്റയിൽ വയനാട് ജില്ലാ സഹകരണ ബാങ്ക് ഹാളിൽ വച്ച് 2019 സെപ്റ്റംബർ 16ന് ചടങ്ങിൽ കാനറ ബാങ്ക് റീജിയണൽ മനേജർ എൻ. കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ നിർവഹിച്ചു. 2018-ൽ പ്രളയം ഉണ്ടായപ്പോൾ കാർഷിക വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറോട്ടോറിയം ഏകദേശം 10% കർഷകർ മാത്രമേ ആനുകൂല്യത്തിന് അർഹരായുള്ളുവെന്നും മന്ത്രി പറഞ്ഞു.
വായ്പ എടുത്തവർ അവരുടെ ലോൺ പുതുക്കി നൽകുവാനുള്ള അപേക്ഷ ബാങ്കിൽ നൽകേണ്ടതായിരുന്നു. ഇതിനെ പറ്റിയുള്ള കർഷകർക്ക് നേരാവണം അറിവില്ലാത്തത് കാരണം മൊറട്ടോറിയം ആനുകൂല്യം 90 ശതമാനം കർഷകർക്കും ലഭിക്കാത്ത അവസ്ഥ ഉണ്ടായി. 2019 ലെ പ്രകൃതിക്ഷോഭം കേരളത്തിൽ 1038 വില്ലേജുകളിൽ ബാധിച്ചിട്ടുണ്ട് .ഈ വർഷവും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട് .അതുകൊണ്ട് വായ്പകൾ പുനർ ക്രമീകരണം ചെയ്യുന്നതിനുവേണ്ടി കർഷകർക്കുള്ള ബോധവൽക്കരണ പരിപാടിയാണ് സർക്കാറും സംസ്ഥാന ബാങ്ക് സമിതിയും ആലോചിച്ചിരുന്നത്. അതിന്റെ ഭാഗമായുള്ള സാമ്പത്തിക സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത് . . കാർഷിക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കുകളിലുടെയുള്ള 2 ലക്ഷം വരെയുള്ള വായ്പക്ക് അനുകൂല്യം ലഭിക്കുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. നൂറ് ശതമാനം വിള ഇൻഷൂറൻസ്, നൂറ് ശതമാനം കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവ സർക്കാറിന്റെ പുതിയ ലക്ഷ്യമാണ്.
പ്രധാനപ്പെട്ട 26 വിളകൾ സംസ്ഥാന സർക്കാറിന്റെ വിള ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി യാതെരു ഇടുമില്ലാതെ 1.6 ലക്ഷം രൂപ വരെ വായ്പാ എടുക്കാനുള്ള പരിധിയാണ് നിലവിലുള്ളത് ഇത് 3.6 ലക്ഷം രൂപയാക്കി മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് തല ബാങ്കേർസ് സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവനുമായി ചേർന്ന് കർഷകരേയും ജനപ്രതിനിധികളെയും വിളിച്ച് ബോധവൽക്കരണ പരിപാടി നടത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൽപ്പറ്റ നിയമസഭാഗം എ.കെ ശശീന്ദ്രൻ മുഖ്യാഥിതിയായിരുന്നു.വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി, ജില്ലാ സഹകരണ ബാങ്ക് മാനേജർ ഹരിദാസ് പി. ജി, നബാർഡ് ഡി.ഡി.എം ജിഷ വി, ഷിബു കേരള ഗ്രാമീൺ ബാങ്ക് കെ ബി വിജയകുമാർ . ലീഡ് ബാങ്ക് മനേജർ ജീ വിനോദ് സ്വാഗതവും കാനറ ബാങ്ക് സീനിയർ മനേജർ കിരൺ കെ. ആർ നന്ദിയും രേഖപ്പെടുത്തി.




Leave a Reply