ബീനാച്ചി എസ്റ്റേറ്റ് വാറ്റു കേന്ദ്രമാവുന്നു.: ഇന്ന് പിടികൂടിയത് 355 ലിറ്റർ വാഷ്.
ബത്തേരി ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ വീണ്ടും നാടൻ ചാരായവേട്ട. ഇന്നത്തെ റെയ്ഡിൽ 395 ലിറ്റർ വാഷും 6 ലിറ്റർ ചാരായവും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്കോഡിന്റെ പരിശോധനയിലാണ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ ആരെയും പിടികൂടാൻ കഴിഞ്ഞില്ല . എസ്റ്റേറ്റിനുള്ളിൽ റെയ്ഡ് തുടരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.. ഇക്കഴിഞ്ഞ 9ന് എസ്റ്റേറ്റിനുള്ളിൽ നിന്നും 615 ലിറ്റർ വാഷും, 12 ലിറ്റർ ചാരായവും പിടികൂടിയിരുന്നു.





Leave a Reply