May 1, 2024

മാതൃഭാഷ സമരം :മുഖ്യമന്ത്രിയെ അഭിനന്ദിച്ചു

0
.                            കൽപ്പറ്റ:പി.എസ്.സി അധികൃതരുമായി നടത്തിയ ചർച്ചയുടെ വെളിച്ചത്തിൽ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിലും ഇതര ന്യൂനപക്ഷ ഭാഷകളിലും നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന  മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി സ്വാഗതം ചെയ്തു.ഈ ആവശ്യാർത്ഥം പത്തൊമ്പത് ദിവസം പി.എസ്.സി ആസ്ഥാനത്ത് നിരാഹാര സമരം നടത്തിയ സംയുക്ത സമരസമിതി നേതാക്കളെയും, ,സമരത്തിന് പിന്തുണ നൽകിയ സംഘനകളെയും, സാംസ്കാരിക പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. രാജ്യത്തിന്റെ ബഹുഭാഷാ പൈതൃകത്തിനും ,സാംസ്കാരികത്തനിമക്കും ഹാനികരമാവുന്ന വിധത്തിൽ സംസ്ഥാനങ്ങൾക്കു മീതെ ഏതെങ്കിലും ഭാഷകളെ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.ബാവ.കെ പാലുകുന്ന്, പി.കെ മുഹമ്മദ് ബഷീർ ,കെ. ഷാജി, അനിൽ കുറ്റിച്ചിറ, ഷാജി പുൽപ്പള്ളി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *