July 16, 2026

സ്വജീവിതം പരിസ്ഥിതി പ്രവർത്തനത്തിന് സമർപ്പിച്ച വ്യക്തിയായിരുന്നു സുധീഷ് കരിങ്ങാരിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്.

0
By ന്യൂസ് വയനാട് ബ്യൂറോ
സ്വജീവിതം പരിസ്ഥിതി പ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച വ്യത്യസ്തനായ ചെറുപ്പക്കാരനായിരുന്നു  സുധീഷ് കരിങ്ങാരി എന്നു ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എഴുത്തിലൂടെയും വരയിലൂടെയും പ്രഭാഷണത്തിലൂടെയും ആയിര കണക്കിന് വിദ്യാർത്ഥികളെയും മുതിർന്നവരെയും സ്വാധീനിക്കാൻ സുധീഷിന് കഴിഞ്ഞിരുന്നു.
വയനാടിന്റെ പരിസ്ഥിതിയെ പറ്റി ആഴത്തിൽ അറിവുള്ള വ്യക്തി ആയിരുന്നു അദ്ദേഹം .
പറയുന്ന കാര്യങ്ങൾ പ്രവർത്തിയിലൂടെ കാണിച്ചും മാതൃകയാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ അകാല വിയോഗം വയനാടിന് തീരാ നഷ്‍ടം തന്നെയാണ് .
അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷയായി. 
ജില്ലാസെക്രട്ടറി എം കെ ദേവസ്യ, പ്രൊ കെ ബാലഗോപാലൻ, സുമ വിഷ്ണുദാസ്, എം എം ടോമി, വി പി ബാലചന്ദ്രൻ, കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *