October 20, 2026

കാഞ്ചി കാമാക്ഷിഅമ്മന്‍-മാരി അമ്മന്‍ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 29 മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :  കാഞ്ചി കാമാക്ഷിഅമ്മന്‍-മാരി അമ്മന്‍ ക്ഷേത്ത്രില്‍ നവരാത്രി മഹോത്സവം 29 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കും.  29-ന് 6.30-ന് അഭിഷേകം, 7.30-ന് ഉഷപൂജ. ഉച്ചയ്ക്ക് 12-ന് ഉച്ചപൂജ. 4.30-ന് വിളംബര ഘോഷയാത്ര. 7.30-ന് അത്താഴപൂജ. 7.45-ന് കൊടിയേറ്റം. തന്ത്രി ബ്രഹ്മശ്രീ നാടുകാണി ഇല്ലത്ത് കുഞ്ഞിക്കൃഷ്ണന്‍  എമ്പ്രാന്തിരി നേതൃത്വം നല്‍കും. ഒക്ടോബര്‍ എട്ടുവരെ രാവിലെ പതിവ് പൂജകളും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും. രണ്ടിന് വൈകുന്നേരം നാലിന് സുമംഗലീ പൂജ.  എം.എ. വിജയന്‍ ഗുരുക്കള്‍,  രാജന്‍ വെണ്‍മണി എന്നിവര്‍ കാര്‍മികത്വം വഹിക്കും.  അഞ്ചിന് വൈകുന്നേരം അഞ്ചുമണിക്ക്  ഗ്രന്ഥം വെപ്പ്. രാത്രി എട്ടിന് സിനിമാറ്റിക്ക് ഡാന്‍സ്.  ആറിന്  വൈകുന്നേരം 5.30-ന് കരകം എഴുന്നള്ളിപ്പ്.  താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് പുറപ്പെടും.  രാത്രി എട്ടിന് നൃത്ത സന്ധ്യ. ഏഴിന്  വൈകുന്നേരം 5.30-ന് നിറമാല. ആറിന്  ആയുധ പൂജ.  6.30-ന്  മാവിളക്ക് വരവേല്‍പ്പ്.  ഏഴിന് സാംസ്‌കാരിക സമ്മേളനം. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.  ഉദ്ഘാടനം ചെയ്യും.
മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് മുഖ്യാതിഥിയാവും. രാത്രി 9.30-ന് ഗാനമേള. എട്ടിന് രാവിലെ ഏഴുമണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി  അരുണ്‍ തിരുമേനിയുടെ  കാര്‍മികത്വത്തില്‍  വിദ്യാരംഭം.  3.30-ന് ഗജവീരന്‍മാര്‍ക്ക് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം. ആറുമണിക്ക് വൈദ്യുതാലംകൃത  ഐതീഹ്യരഥ ഘോഷയാത്ര.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *