May 4, 2024

പേരിയ സി.എച്ച്.സിയിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യം.

0
Mty Chc 17.jpg

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ ആളുകൾ ചികിത്സ തേടി എത്തുന്ന പേരിയ
വള്ളിത്തോട് 39 ലെ രാഘവൻ മാസ്റ്റൻ മെമ്മോറിയൽ സി.എച്ച്.സിയിൽ സൗകര്യങ്ങൾ
വർധിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

5 ഡോക്ടർമാർ അടക്കം 33 ജീവനക്കാർ ഉള്ള ആശുപത്രിയാണിത്. എന്നാൽ
ചികിത്സതേടി എത്തുന്നവർക്ക് മതിയായ സൗകര്യം ഇല്ലെന്ന പരാതി ശക്തമാണ്.
പലപ്പോഴും രോഗികളെ മാനന്തവാടി ജില്ലാ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യേണ്ടി
വരുന്നുണ്ട്. അവിടെ എത്താൻ 20 കിലോമീറ്റർ താണ്ടേണ്ടതുണ്ട്.
ആശുപത്രിയുടെപ്രവർത്തനം കാര്യക്ഷമമാക്കിയാൽ റഫർ ചെയ്യുന്നത്
കുറക്കാനാകുമെന്ന നിർദേശം ഉയരുന്നുണ്ട്.

മരുന്ന് വാങ്ങാൻ രോഗികൾ ഏറെ നേരം കാത്ത് നിൽക്കേണ്ടതായി വരുന്നുണ്ട്. 2
ഫാർമസിസ്റ്റുകളാണ് ഇവിടെയുള്ളത്. ശരാശരി 250 പേർ പ്രതിദിനം ഒപിയിൽ
ചികിത്സ തേടി എത്തുന്നുണ്ട്. 20 പേരെ കിടത്തി ചികിത്സിക്കാനുള്ള
സൗകര്യവും ഇവിടെ ഉണ്ട്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ സായാഹ്ന ഒപിയും
പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്കിടെ സായാഹ്ന ഒപി മുടങ്ങുന്നതായും
പരാതിയുണ്ട്. സായാഹ്ന ഒപിയുടെയും ഐപി വിഭാഗത്തിന്റെയും സേവനം
മെച്ചപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലിവിലുള്ള സൗകര്യങ്ങൾ
പരമാവധി പ്രയോജനപ്പെടുത്തിയും രോഗീ സൗഹൃദമായി കൂടുതൽ സംവിധാനങ്ങൾ
ഏർപ്പെടുത്തിയും ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാണ്
നാട്ടുകാരുടെ ആവശ്യം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *