സുധീഷ് കരിങ്ങാരിയുടെ ഓർമ്മ മരം നട്ട് ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കം.
വെള്ളമുണ്ട: ഹരിത കേരള മിഷൻ ഹരിത ബോധവൽക്കരണ പരിപാടികളുടെയും ഹരിത വിദ്യാലയ പദ്ധതിയുടെയും സ്കൂൾ തല ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരിയുടെ ഓർമ്മ മരം നട്ടു കൊണ്ട് കുഞ്ഞോം എ യു പി സ്കൂളിൽ മുൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സത്യൻ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ സി കെ സജീവൻ ,പി ടി അഷറഫ് ,കെ പി ചന്ദ്രശേഖരൻ ,അബിലാഷ്
വി എസ് ,അജേഷ് ആനന്ദ് ,
വി വി സുരേന്ദ്രൻ രോഹിത്ത് എം ,ഷിലിന പി കെ ,മഹീന്ദ്രൻ പി ടി തുടങ്ങിയവർ നേതൃത്വം നൽകി
വലിച്ചെറിയരുത് കത്തിക്കരുത് എന്ന മുദ്രാവാക്യമായാണ് വിദ്യാലയത്തിലെ സ്കൗട്ട്,ഗൈഡ്, കബ്ബ്, ബുൾബുൾ യൂണിറ്റും പരിസ്ഥിതി ക്ലബ്ബും പദ്ധതി നടപ്പിലാക്കുന്നത്
സതീഷ് ബാബു എ ഇ സ്വാഗതവും ദീപ്ത സി എസ് നന്ദിയും രേഖപ്പെടുത്തി.





Leave a Reply