June 22, 2026

ഹരിത പ്രഭയിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പച്ചത്തുരുത്തായി കല്ലുക്കെണി സ്കൂൾ

0
IMG-20190921-WA0400.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വടുവൻചാൽ:മാതൃഭൂമി സീഡിന്റെയും മൂപ്പൈനാട് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കല്ലുക്കെണി ഗവണ്മെന്റ് എൽ പി സ്കൂളിൽ വിദ്യാലയ പച്ചക്കറി തോട്ട നിർമാണം നടന്നു. പച്ചക്കറി തോട്ട നിർമാണത്തിന്റെ ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ആർ യമുന നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണ ഉദ്ഘാടനം വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ആഫീസർ  സൈമൺ നിർവഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പച്ചത്തുരുത്തായി കല്ലുക്കെണി എൽ പി സ്കൂളിനെ  തെരെഞ്ഞെടുത്തു. കൃഷി ആഫീസർ  മറിയുമ്മ, വാർഡ് മെമ്പർമാരായ  ജോളി സ്കറിയ,  റഫീഖ്, പി ടി എ  പ്രസിഡന്റ്‌  വിജയൻ, സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൾ റസാഖ്, അദ്ധ്യാപകരായ റാസ്‌വി ആർ, രേഷ്മ, പ്രസീത, നുഫൈസ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *