June 21, 2026

വാട്സ് ആപ്പ് കൂട്ടായ്മ ഓൺലൈൻ ഇശൽ സന്ധ്യ നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 പുതുശ്ശേരിക്കടവ് : ടീം പുതുശ്ശേരിക്കടവ് എന്ന വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ ഇശൽ സന്ധ്യ നടത്തി.ലക്ഷദീപ് എംപി യും പ്രമുഖ ഗായകനുമായ സയ്യിദ് മുഹമ്മദ് ഫൈസൽ ഇശൽ സന്ധ്യ പ്രവാചക പ്രകീർത്തനം ചൊല്ലി ഉദ്ഘാടനം ചെയ്തു. ദമാമിലെ പ്രമുഖ ഗായകൻ മുഹമ്മദ് റിയാസ് ഗസൽ അവതരിപ്പിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഗ്രൂപ്പ് അംഗങ്ങൾ ഓൺലൈൻ സംഗമത്തിൽ മാറ്റുരച്ചു.ഗ്രൂപ്പ്‌ അഡ്മിൻ പാനൽ അംഗങ്ങളായ   കെ നൗഫൽ സഖാഫി ,ഇബ്രാഹിം പ്ലാസ,ഷംസുദ്ധീൻ എൻ.പി,  സമദ് ദുബൈ,മുഹമ്മദലി മാസ്റ്റർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.നൗഫൽ കൊച്ച നന്ദി  പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *