May 18, 2024

ശ്രീലത ടീച്ചർ കഥാപുരസ്ക്കാരം എൻ. സഫ്വാനയ്ക്ക് സമർപ്പിച്ചു.

0
Img 20190922 195516.jpg
.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, മുട്ടിൽ ഡബ്ളിയു.എം.ഒ.കോളേജിലെ മുൻ അദ്ധ്യാപികയും, സാംസ്ക്കാരിക പ്രവർത്തകയുമായിരുന്ന ശ്രീലത ടീച്ചറുടെ സ്മരണാർഥം സംഘടിപ്പിച്ച പത്താമത് ചെറുകഥാ മത്സര പുരസ്ക്കാരച്ചടങ്ങ് ആറളം ഡി.എഫ്.ഒ.ശ്രീമതി.ഷജ് ന കരിം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സഫ്വാന: എൻ.പുരസ്ക്കാരം സ്വീകരിച്ചു. ശ്രീലത ടീച്ചർ അനുസ്മരണ പ്രഭാഷണം, കവയിത്രി പി.ജി ലത നിർവ്വഹിച്ചു.അനിൽ കുറ്റിച്ചിറ, സമ്മാനാർഹമായ "പ്രകൃതി നിർദ്ധാരണത്തിൽ തോറ്റു പോയവർ ( ഡാർവിനെ തേടുന്നു) " എന്ന കഥ വിശകലനം ചെയ്തു.മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.കെ.അസീസ്, മംഗലശ്ശേരി മാധവൻ, റോയ്സൺ പിലാക്കാവ്, വിദ്യ എസ്.ചന്ദ്രൻ ,തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *