June 20, 2026

എസ്.എം.എസ്. ഡി.വൈ.എസ്.പി. ക്കെതിരെ ആരോപണങ്ങളുമായി ആദിവാസി വികസന പാർട്ടി

0
IMG-20190923-WA0288.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികജാതി-പട്ടികവർഗ്ഗകാർക്കെതിയുള്ള അതിക്രമങ്ങൾ തടയാൻ നിയോഗിച്ച മാനന്തവാടി എസ്.എം.എസ്. ഡി.വൈ.എസ്.പി. ക്കെതിരെ ആരോപണങ്ങളുമായി ആദിവാസി വികസന പാർട്ടി. ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കഴിയാത്ത ഓഫീസ് പ്രവർത്തനം നിർത്തിവെക്കണമെന്നും ആദിവാസി വികസന പാർട്ടി. പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ കൃഷികൾ നശിപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേളുവും കുടുംബവും 27 മുതൽ എസ്.എം.എസ്. ഡി.വൈ.എസ്.പി.  ഓഫീസിന് മുൻപിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദിവാസികൾക്കെതിരെയുള്ള അതിക്രമം തടയാൻ മാനന്തവാടിയിലെ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി.ക്കോ ഓഫീസ് സംവിധാനത്തിനോ കഴിയുന്നില്ല. ഇരകൾക്കൊപ്പം നിൽക്കേണ്ട ഉദ്യോഗസ്ഥർ പ്രതികളെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ആദിവാസികളുടെ കൃഷിയിടങ്ങൾ നശിപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്ത ഓഫീസാണ് മാനന്തവാടിയിലെ എസ്.എം.എസ് ഡി.വൈ.എസ്.പി. യും ഓഫീസ് സംവിധാനമെന്നും ആദിവാസി വികസന പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. കൃഷി നശിപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചാരക്കൊല്ലിയിലെ കേളുവും കുടുംബവും 27 മുതൽ ഡി.വൈ.എസ്.പി.ഓഫീസിന് മുൻപിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി .
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നിട്ടംമാനി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി വെള്ളൻ കാട്ടിമൂല, ബിബിൻ കൂടമ്മൽ, അമ്മു പഞ്ചാരക്കൊല്ലി, രാധാ തവിഞ്ഞാൽ, കേളു പഞ്ചാരകൊല്ലി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *