കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ രണ്ട് പേർ പുഴയിലകപ്പെട്ടു: ഒരാളെ രക്ഷപ്പെടുത്തി.
മാനന്തവാടി: കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ മൂവർ സംഘത്തിൽ രണ്ട് പേർ പുഴയിലകപ്പെട്ടു ഒരാളെ രക്ഷപ്പെടുത്തി. പുഴയിലകപ്പെട്ട തമിഴ്നാട് സ്വദേശിയും എടവക പാണ്ടിക്കടവ് താമസക്കാരനുമായ മുരളി (23) ക്ക് വേണ്ടിയുള്ള തിരച്ചിൽ ചൊവ്വാഴ്ച രാത്രി വരെ തുടർന്നു.തിരച്ചിൽ ഇന്നും തുടരും.
ചെവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് എടവക ചങ്ങാടക്കടവ് പുഴയിൽ ചെക്ക്ഡാം കടക്കുന്നതിനിടെ മുരളിയും സുഹൃത്തും മൈസൂർ സ്വദേശിയുമായ കുമാറും പുഴയിലകപ്പെട്ടത് .ഇവരുടെ കൂടെയുണ്ടായിരുന്ന താമരശേരി സ്വദേശിയും പാണ്ടിക്കടവിൽ ബന്ധുവീട്ടിൽ താമസക്കാരനുമായ മനു നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കുമാറിനെ കരക്കെത്തിച്ചെങ്കിലും മുരളിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ട മനു പറഞ്ഞതനുസരിച്ച് മാനന്തവാടി ഫയർഫോഴ്സും പനമരം, വാളാട് റിസ്ക്യൂ ടീം അംഗങ്ങളും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും മുരളിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ ബുധനാഴ്ചയും തുടരും.മൂന്ന് പേരും കഴിഞ്ഞ മൂന്ന് വർഷമായി എടവക പാണ്ടിക്കടവിൽ താമസിച്ച് പൊടി തട്ടി ഉപകരണങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തി വരുന്നവരാണ്. മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജു, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ,വൈസ് പ്രസിഡന്റ് നജ്മുദീൻ മൂടമ്പത്ത്, വാർഡ് മെമ്പർ ഷൈനി തുടങ്ങി ജനപ്രതിനിധികൾ, മാനന്തവാടി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി തിരച്ചിലിന് മേൽനോട്ടം വഹിച്ചു.





Leave a Reply