June 23, 2026

ഭൂ വിനിയോഗത്തിൽ മാറ്റങ്ങൾ അനിവാര്യം : പരിഷത് ശിൽപ്പശാല

0
IMG-20190925-WA0548.jpg
By ന്യൂസ് വയനാട് ബ്യൂറോ
അശാസ്ത്രീയമായ ഭൂവിനിയോഗം ആണ് പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി ദുരന്തങ്ങൾ ആക്കി മാറ്റുന്നത് എന്ന് വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്ശിച്ച ഭൗമ ശാസ്ത്രജ്ഞൻ ഡോ എസ് ശ്രീകുമാർ അഭിപ്രായപ്പെട്ടു. 
കേരള ശാസ്ത്രസാഹിത്യ പരിഷത്, ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും, ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെയും സഹകരണത്തോടെ കൽപ്പറ്റയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ മേഖലവൽക്കരണം നടത്തി അതിൽ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ആണ് മനുഷ്യ വാസത്തിനായി തെരഞ്ഞെടുക്കേണ്ടത്. 
പരിസ്ഥിതി ലോലമായ മലമ്പ്രദേശങ്ങളിൽ രണ്ടു മൂന്നു ദിവസം തുടർച്ചയായി അതി തീവ്ര മഴ ഉണ്ടായാൽ  കനത്ത മണ്ണിടിച്ചിലും അതിന്റെ തുടർച്ചയായി ഉരുൾ പൊട്ടലും പ്രതീക്ഷിക്കാം.  അതിനെതിരെ വേണ്ടത്ര കരുതൽ എടുക്കാൻ പ്രദേശ വാസികൾക്കും പ്രാദേശിക ഭരണ  കൂടങ്ങൾക്കും കഴിയണം.   
കൃഷി ഭവനുകളിലും വില്ലേജ് ഓഫീസുകളിലും ഒക്കെ അതാത് പ്രദേശത്തെ മഴയുടെ കണക്ക് രേഖപ്പെടുത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കണം. ഇത് ഒരു വലിയ നെറ്റ്‌വർക്ക് ആയി മാറേണ്ടിയിരിക്കുന്നു .
ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നിർമ്മാണത്തിന് മുതിരും മുമ്പ് ഇത്തരം വിവരങ്ങൾ ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർക്കാവണം.  നീർത്തടങ്ങളിലെ നീരൊഴുക്കിന് സമാന്തരമായി വേണം റോഡുകൾ പോലും നിർമ്മിക്കാൻ.  ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ നിർമ്മിക്കുന്ന റോഡുകൾ ആണ് മഴക്കാലത്ത് ഒലിച്ചു പോകുന്നത്. 
വയനാട്ടിൽ ഇത്തവണ വൻ തോതിലുള്ള ഉരുൾ പൊട്ടലുകൾ ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത് . പുതുമല ദുരന്തം വലിയ വാർത്ത ആയപ്പോൾ മറ്റു പലതും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുക ആയിരുന്നു.  കുറിച്യർമലയിൽ കഴിഞ്ഞ വർഷത്തെ പൊട്ടലിന്റെ തുടർച്ചയായി ഉണ്ടായ ഉരുൾ പൊട്ടൽ ഒട്ടും നിസാരമല്ല . അതീവ ദുർബലമാണ് ആ പ്രദേശം.  ഇനിയും പൊട്ടലുകൾ പ്രതീക്ഷിക്കാം. കുറുമ്പാല കോട്ടയിലെ പൊട്ടലുകളും ഒട്ടും നിസാരമല്ല.  അവിടെ വൻ തോതിൽ കൃഷി സ്ഥലങ്ങൾ നശിച്ചു പോയിരിക്കുന്നു.
ബാണാസുര ഡാമിന്റെ സമീപത്തുണ്ടായിരുന്ന മണ്ണിടിച്ചിലും ഗൗരവമുള്ളത് തന്നെ ആണ്.  
ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പലതും അപകടം ക്ഷണിച്ചു വരുത്തുന്നവയാണ് .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബി നസീമ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തു. പരിഷത്‌ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു . ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സി കെ വിഷ്ണുദാസ്,പരിഷത് സംസ്ഥാന സെക്രട്ടറി വിനോദ്‌കുമാർ പരിഷത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ പരിസര വിഷയ സമിതി കൺവീനർ കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു . 
ഡോ ശ്രീകുമാർ, ഡോ ബ്രിജേഷ് എന്നീ ഭൗമ ശാസ്ത്രജ്ഞർക്കൊപ്പം പ്രൊ കെ ബാലഗോപാൽ, എം എം ടോമി, എൻ സത്യാനന്ദൻ, കെ കെ രാമകൃഷ്ണൻ,  കെ മനോജ്  എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *