കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ ഹെൻഷി എം.എസ് രവീന്ദ്രൻ ജപ്പാനിലേക്ക് .
കൽപ്പറ്റ: ഒക്കിനാവൻ ഷൊറിൻ മത് സുബയാഷി റിയൂ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ ഹെൻഷി എം.എസ് രവീന്ദ്രൻ ജപ്പാനിലെ ഒക്കിനാവയിലേക്ക് യാത്ര തിരിക്കുന്നു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽവച്ച് കരാത്തെ ഇൻസ്ട്രക്ടർമാരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി.
കാക്കവയൽ മാതോത്ത് ശ്രീധരന്റേയും കമലാക്ഷിയുടേയും മകനാണ്. ശ്രീജയാണ് ഭാര്യ. മക്കളായരാഹുൽ സ്കുൾ അധ്യാപകന്ത്യ, ഗോക്കുൽ കരാത്തെ ഇൻസ്ട്രക്ടർ ദുബായ്.ഷിമ കാക്കവയൽ സ്കൂൾ +2 വിദ്യാർത്ഥിയും കരാത്തെ ഇൻസ്ട്രക്ടറുമാണ്.
റെൻഷി ജോസഫ്, റെൻഷി രുമേഷ്, സെൻ സി മൊയ്തീൻകുട്ടി, സെൻസി പ്രശാന്ത് , സെൻസി അജയ്, സമ്പായ് ഗിരീഷ്, സമ്പായി രമേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






Leave a Reply