August 15, 2026

വിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ രണ്ടിന് കൽപ്പറ്റയിൽ

0
IMG-20190928-WA0170.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാകൺവെൻഷൻ ഒക്ടോബർ രണ്ടിന് കൽപ്പറ്റയിൽ  നടക്കുമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെയും
സഭാനേത്രത്വത്തെയും അധിക്ഷേപിക്കുകയും പൗരോഹിത്യം,
സന്യാസം കുടുംബം എന്നീ ദൈവവിളികളെ വികൃതമാക്കി
അവതരിപ്പിക്കുകയും ഇവ മനുഷ്യാവകാശ ലംഘനങ്ങളുടെ
വേദികളാണെന്നും സ്ഥാപിച്ച് സഭയിൽ അന്ത; ഛിദ്രം  വളർത്തുന്നതിനുള്ള സംഘടിതമായ ശ്രമം നടന്നു വരുന്നുവെന്നും സമീപകാല
സംഭവങ്ങൾ  വെളിപ്പെടുത്തി തരുന്നുണ്ടന്ന് ഇവർ പറഞ്ഞു.. ഈ
പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തെ യാഥാർത്ഥ്യങ്ങൾ
തിരിച്ചറിയാനും കരുതലെടുക്കാനും ബോധവല്കരണ ശ്രമങ്ങൾ
നടത്തുന്നതിന് മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിലെ
അൽമായ നേതാക്കളുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ വേദി
എന്നൊരു കൂട്ടായ്മക്ക്
രൂപം നല്കിയിട്ടുണ്ട്.
ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ കൽപ്പറ്റ,
മാനന്തവാടി, പനമരം, ബത്തേരി, പുൽപള്ളി മേഖലകളിൽ
കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൺവെൻഷനുകളുടെ ജില്ല തല ഉത്ഘാടനം 2019 ഒക്ടോബർ 2 ന് 2.30
മുതൽ 5 മണി വരെ കൽപ്പറ്റ ഡി പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നി
കൺവെൻഷനിൽ റിട്ടയർഡ് ഐ.എ.എസ്.   ഉദ്യോഗസ്ഥ  ലിഡ ജേക്കബ്
നിർവ്വഹിക്കും. സന്യാസവും സഭയും എന്ന വിഷയമവതരിപ്പിച്ച്
ശ  തോമസ് ഏറണാട്ട് പ്രസംഗിക്കും. എം.സി . സെബാസ്റ്റ്യൻ അധ്യക്ഷത 
വഹിക്കുന്ന യോഗത്തിൽ വിവിധ സഭാ വിഭാഗങ്ങളെയും
സംഘടനകളേയും പ്രതിനിധീകരിച്ച്    ഷാജൻ മണിമല. ,ഫിലോമിന
ടീച്ചർ, സെബാസ്റ്റ്യൻ പാലം പറമ്പിൽ, ജോണി കുളക്കാട്ടുകുടി, എബിൻ
മുട്ടപ്പള്ളി, ഫാ.സോമി വടയാപറമ്പിൽ, ഫാ.തോമസ് ചമത, സിസ്റ്റർ.
ആൻസി പോൾ എസ്. എച്ച്. , അൻജു.പി..സണ്ണി, വിജി നെല്ലിക്കുന്നേൽ ജേം വല്
കെ.കെ.ജേക്കബ്, സാലു അബ്രാഹം എന്നിവർ പ്രസംഗിക്കും.
– പത്രസമ്മേളനത്തിൽ വിശ്വാസ സംരക്ഷണ വേദി ചെയർമാൻ എം.സ.
സെബാസ്റ്റ്യൻ, ജനറൽ കൺവീനർ സാലു അബ്രാഹം, കെ.എസ്. ജോയി ജോസ്
താഴത്തേൽ,  വിജി നെല്ലിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *