October 21, 2026

ബാണാസുര മലയടിവാരം റിസോര്‍ട്ട് മാഫിയ കൈയ്യടക്കുന്നു- ബാണാസുര സംരക്ഷണ സമിതി

0
IMG-20190928-WA0331.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാരോക്കടവ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കരുത്:
ബാണാസുര സംരക്ഷണ സമിതി.
മാനന്തവാടി;നിരവധി കുടംബങ്ങള്‍ക്ക് ഭീഷണിയായി മാറിയ വെള്ളമുണ്ട നാരോക്കടവ് ശിലാ  ക്വാറിക്ക് തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ബാണാസുര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടും റവന്യു അധികൃതര്‍ ഇത് വരെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനെത്തിയിട്ടില്ല.കോറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.പെരുങ്കുളം കോളനിയിലും സമീപത്തെ പള്ളിപ്പുറം ജോസ് എന്നയാളുടെ വീടിനോട് ചേര്‍ന്നും ഈ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായി.എന്നാല്‍ ഇത് വരെയും വില്ലേജാഫീസര്‍ നാശനഷ്ടം നിര്‍ണ്ണയിക്കാനായി സ്ഥലം പരിശോധിക്കാനെത്തിയിട്ടില്ല.കോറിയോട് ചേര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായാല്‍ കോറിപ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്ന മുന്‍ധാരണ പ്രകാരമാണ് റവന്യു അധികാരികളുടെ നീക്കങ്ങളെന്നും ഭാരവാഹികള്‍ പറഞ്ഞു.എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് കോറി പ്രവര്‍ത്തിക്കുന്നത്.പട്ടയ ഭൂമിയില്‍ ഖനനം പാടില്ലെന്നിരിക്കെ അത് ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ല.ഭൂമിയിലെ 11 വീട്ടി മരങ്ങള്‍ മുറിച്ചു നീക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് മുന്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ റിപോപ്ര#ട്ടിലും നടപടികളെടുത്തിട്ടില്ല.പട്ടയ സ്‌കെച്ച് നഷ്ടപ്പെട്ടതായി അധികൃതര്‍ പറയുമ്പോഴും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച സ്‌കെച്ചിന്റെ കോപ്പി ഇപ്പോഴും നിലവിലുണ്ടെന്നും തില ഉദ്യോഗസ്ഥര്‍ സ്‌കെച്ച് മനപ്പൂര്‍വ്വം നശിപ്പിച്ചതാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.നിരവധി തവണ ഉരുള്‍പൊട്ടലുണ്ടായി നിരവധിപേര്‍ മരിക്കാനിടയായ ബാണാസുര മലയുടെ താഴ്ഭാഗത്തുള്ള പാറഖനനവും റിസോര്‍ട്ട് നിര്‍മാണവും പൂര്‍ണ്ണമായും ്‌വസാനിപ്പിക്കണമെന്നും ഭാരവാഹികളായ ആര്‍ വി പുരുഷോത്തമന്‍,പി എല്‍ ജോസഫ്,ലിയോ പി മറ്റം,തോമസ് സി എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *