August 12, 2026

ആരോഗ്യ കേരളം നിയമനങ്ങളില്‍ അനര്‍ഹരെ തിരുകി കയറ്റി:ഹൈക്കോടതിയെ സമീപിക്കുമെന്ന് പൗരസമിതി

0
IMG-20190928-WA0349.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി;ആരോഗ്യകേരളം വയനാട് പ്രൊജക്ട് ഓഫീസര്‍ കഴിഞ്ഞ ദിവസം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തില്‍ അനര്‍ഹരെ തന്നെ വീണ്ടും നിയമിച്ചതായി മാനന്തവാടി പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.2018 സെപ്തംബര്‍ 23 ന് നടത്തിയ കൂടിക്കാഴ്ചയില്‍ നിയമനം നടത്തിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.ഇത് പ്രകാരമാണ് കഴിഞ്ഞ മാസം 10 ന് വീണ്ടും ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച നടത്തിയത്.എന്നാല്‍ മതിയായ പത്രപരസ്യമോ അറിയിപ്പുകളോ കൂടാതെയാണ് ഇന്റര്‍വ്യു നടത്തിയത്.ബിപിടി ഡിഗ്രിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇന്റര്‍വ്യുവീന് ശേഷം മുന്‍ വര്‍ഷം നയിമിച്ച ആരോപണവിധേയനായ ആള്‍ക്ക് തന്നെ വീണ്ടും നിയമനം നല്‍കുകയായിരുന്നു.30 ഓളം പേര്‍ പങ്കെടുത്ത് കൂടിക്കാഴ്ചയില്‍ ഡിഗ്രിക്ക് പുറമെ പിജിയും ഉയര്‍ന്ന റാങ്കും നേടിയവരും കൂടുതല്‍ കാലം തൊഴില്‍ പരിചയമുള്ളവരും പങ്കെടുത്തിരുന്നെങ്കിലും ഇവരെയൊക്കെ തഴഞ്ഞാണ് വീണ്ടും അനര്‍ഹനായ ആളെ നിയമിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികളായ എ ബാലകൃഷ്ണന്‍,പി വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *