May 3, 2024

ഇടപെടല്‍ ഫലം കണ്ടു: കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിച്ചു.

0
Picsart 09 28 05.52.10.jpg
കല്‍പ്പറ്റ: പ്രവൃത്തി തുടങ്ങി, മാസങ്ങള്‍ക്ക് മുമ്പ് നിലച്ചു പോയ സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ട കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ കുത്തിയിരിപ്പ് സമരം പ്രകാരം അടുത്ത ദിവസം പ്രവൃത്തി പുനരാരംഭിക്കാമെന്ന ഉറപ്പ് പാലിച്ചതില്‍ പൊതുമരാമത്ത് അധികൃതരെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ അഭിനന്ദിച്ചു. മണ്‍പണികള്‍, സംരക്ഷണ ഭിത്തി നിര്‍മ്മാണം, കല്‍വെര്‍ട്ട് പണി പൂര്‍ത്തീകരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. ജില്ലയിലെ ക്വാറി നിയന്ത്രണം കാരണം നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലക്ക് പുറത്ത് നിന്നും അവയെത്തിച്ച് പണിക്ക് തടസ്സം വരാത്ത രീതിയില്‍ മുമ്പോട്ട് പോകുമെന്ന് അസി. എഞ്ചിനിയര്‍ എന്‍ ജിതിന്‍ അറിയിച്ചു. നിരവധി കാലത്തെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട 63 കോടി രൂപ ഉപയോഗിച്ച് തുടങ്ങിയ പ്രവൃത്തി 3 മാസക്കാലം മുമ്പെ നിലച്ചു പോയതിനാല്‍ വലിയ ദുരിതം പേറുകയായിരുന്നു യാത്രക്കാരും വാഹന ഉടമകളും.
സംരക്ഷണ ഭിത്തിയുടെയും കല്‍വെര്‍ട്ടിന്‍റെയും ബാക്കിയുള്ള പണി പൂര്‍ത്തിയാക്കി, റോഡില്‍ ജിഎസ്ബി, വെറ്റ് മിക്സ് എന്നിവ നിരത്തി ടാറിങ് പ്രവൃത്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. സംസ്ഥാന പാതയിലുള്‍പ്പെട്ട ഈ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേനെ യാത്ര ചെയ്യുന്നത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടതിനാല്‍ ചെറിയ വാഹനങ്ങളും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും തകരാറിലാവുകയാണ്.  കാല്‍നട യാത്രക്ക് പോലും സാധ്യമല്ലാതായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് ട്രിപ്പുകള്‍ മുടങ്ങുന്നതിനാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലാവുന്നത്. ഈ സാഹചര്യത്തിലായിരുന്നു റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടല്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *