April 25, 2024

വയനാടിനായി ശവപ്പെട്ടിയാത്രയുമായി വി ഫോർ വയനാട്

0
Img 20190930 Wa0309.jpg
 മാനന്തവാടി: സർക്കാർ മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കുക, ഒരു ബദൽ പാത നിർമ്മിച്ച് പ്രകൃതി തന്ന മഹാല്ഭുതങ്ങളിലൊന്നായ വയനാട് ചുരത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ രണ്ടിന് ശവപ്പെട്ടി യാത്ര സംഘടിപ്പിക്കുമെന്ന് വി. ഫോർ  വയനാട്. അന്ന് മടക്കിമലയിലെ മെഡിക്കൽ കോളേജ് ഭൂമിയിൽ റീത്ത് സമർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലമ്പൂർ – നഞ്ചൻക്കോഡ് റെയിൽവേയെന്ന സ്വപ്നം നടപ്പിലാക്കുക, രാത്രിയാത്ര നിരോധനത്തിലൂടെ തടവറയിലാക്കിയ വയനാടൻ ജനതയെ സ്വതന്ത്രമാക്കുക, കാടും നാടും വേർതിരിച്ച് വന്യമൃഗങ്ങളുടെ ശല്യത്തിൽ വയനാടിനെ മോചിപ്പിക്കുക,ബാവലി റോഡ് രാത്രി നിരോധനം ഒഴിവാക്കുക, കാടു വെട്ടിത്തെളിച്ച് തേക്ക് നടാനുള്ള പദ്ധതി പിന്‍വലിക്കുക സ്വകാര്യ വ്യക്തിയുടെ ഭൂമി വന്‍ വിലയ്ക്ക് വാങ്ങാതെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി പ്രഖ്യാപിച്ച് ബോയ്സ് ടൗണിലെ 65 ഏക്കർ സ്ഥലത്ത് മറ്റ് ചികിത്സാ വിഭാഗങ്ങൾക്കായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, തകർന്ന റോഡുകൾ ഗതാഗത യോഗാമാക്കുക .കാർഷിക മേഖലയുടെ തകർച്ചയും, പ്രളയവും മൂലം തകർന്നടിഞ്ഞ കർഷകർക്ക് ആനുകൂല്യം നൽകുക തുടങ്ങി ആവശ്യങ്ങളും 4 വയനാട് മുന്നോട്ട് വെക്കുന്നു .  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പടിഞ്ഞാറത്തയിൽ നിന്നാരംഭിച്ച് തരുവണ – നാലാംമൈൽ – മാനന്തവാടി – കൊയിലേരി പനമരം – ബത്തേരി മീനങ്ങാടി കൽപ്പറ്റ എന്നിവിടങ്ങിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈകുന്നേരം മടക്കി മലയിൽ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടിടത്ത് സമാപിക്കുന്ന തരത്തിൽ ശവപ്പെട്ടിയുമായി വിലാപയാത്ര നടത്തും. സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ സംഘടനകൾ ശവപ്പെട്ടിയിൽ റീത്ത് സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news