August 13, 2026

ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG_20200203_133748.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.

മാനന്തവാടി: കുറുവ ദ്വീപിനടുത്ത്   കുറുക്കൻ മൂലയിൽ ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുറുക്കൻ മൂല  കളപ്പുര  കോളനിയിലെ പാറ്റയുടെ മകൾ  ശോഭ ( 28 ) യെയാണ്  വീടിനടുത്ത്  കളപ്പുര  ജിനു എന്നയാളുടെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്  .  ഞായറാഴ്ച രാത്രി മുതൽ കാണാതായ ശോഭയെ  തിന്കളാഴ്ച  രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ പുല്ലുമുറിക്കാൻ പോയവരാണ് മരിച്ച നിലയിൽ കണ്ടത്.  
ശോഭയുടെ  അച്ചൻ  നേരത്തെ  മരിച്ചതാണ്.   ഭർത്താവ് സുരേഷ് ഉപേക്ഷിച്ചു പോയി. . രണ്ട് മക്കളും ശോഭയും അമ്മയും ഒരുമിച്ചാണ് താമസം. സഹോദരങ്ങളും  വീടിനടുത്താണ് താമസം.
 കൂലിപണിക്കാരിയായ ശോഭ മദ്യപിക്കുന്ന  സ്വഭാവക്കാരിയാണ്.  അമ്മയോടൊപ്പം ഞായറാഴ്ചയും  മദ്യപിച്ചിരുന്നു. തുടർന്ന് രാത്രി പത്ത് മണിയോടെ കാണാതാവുകയായിരുന്നു. 
   മാനന്തവാടി  പോലീസ് സ്ഥലത്തെത്തി  പരിശോധന നടത്തി. മൃതദേഹം  പോസ്റ്റ് മോർട്ടത്തിനായി  കോഴിക്കോട് മെഡിക്കൽ  കേളേജാശുപത്രിയിേലേക്ക് കൊണ്ടു  പോയി.  മക്കൾ: അല്ലു ( ഒമ്പതാം ക്ലാസ് വിദ്യാർത്ഥി) , അർജുൻ ( ഏഴാം ക്ലാസ് വിദ്യാർത്ഥി. ) ഇരുവരും   തിരുനെല്ലി ആശ്രമം സ്കൂൾ വിദ്യാർത്ഥികളാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *