May 19, 2024

ജനറൽ ആശുപത്രിയിൽ സീലിംഗ് തകർന്നു വീണു: തലനാരിഴക്ക് കുട്ടികൾ രക്ഷപ്പെട്ടു .

0
Img 20200203 Wa0117.jpg
കൽപ്പറ്റ. : രണ്ടാഴ്ച 
മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ  സീലിംഗ്   പൊളിഞ്ഞു വീണു. 
തലനാരിഴക്ക്  കുട്ടികൾ രക്ഷപ്പെട്ടു
കുട്ടികളെ എക്സ് റേ എടുക്കാൻ കൊണ്ടുപോയതാണ്   അപകടം ഒഴിവായെതെന്ന്   ദൃക്സാക്ഷികൾ.
 കൽപറ്റ ജനറൽ ആശുപത്രിയിലെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിന്‍റെ മേൽക്കൂരയും സീലിംഗുമാണ്  പൊളിഞ്ഞുവീണത്.  രണ്ടാഴ്ച മുമ്പ് അറ്റകുറ്റപണിയ്ക്ക് ശേഷം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂരയാണിത്. ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് ചികിത്സയ്ക്കായി എത്തിയ നാലു കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നു.
 കുട്ടികളെയെല്ലാം എക്സ് റേ എടുക്കാൻ കൊണ്ടുപോയതു കൊണ്ട്   തലനാഴിഴയ്ക്കാണ്  അപകടം ഒഴിവായതെന്ന്  ദൃക്സാക്ഷികൾ പറയുന്നത്.  ഇതറിഞ്ഞ നാട്ടുകാർ    ആശു പത്രിക്ക് മുമ്പിൽ   പ്രതിഷേധിച്ചു. വാര്‍ഡിലുണ്ടായിരുന്നവരെ സ്ഥലത്തു നിന്ന് മാറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *