August 14, 2026

രണ്ടാഴ്ചക്കിടെ ആറാം തവണയും മൈലാടി പാറയിൽ തീപിടുത്തം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ബൈപാസ് റോഡിൽ മൈലാടിപാറയിൽ തീ പടർന്നത് പരിസരവാസികളിൽ ആശങ്കയുണർത്തി. ബൈപ്പാസ് റോഡിൽ 1980' s ഹോട്ടലിനു സമീപം കുറ്റിക്കാടു നിറഞ്ഞ പ്രദേശത്താണ്  ഇന്നലെ  തീ പടർന്നത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ  കെ.എം ജോമിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഐ.ജോസഫ്, ഫയർ &റസ്ക്യു ഓഫീസർമാരായ വി.എം അരുൺ, വി.ആർ.മിഥുൻ ,ടി.നജീബ്, ഹോം ഗാർഡ് പി.കെ ബാലൻ എന്നിവരടങ്ങിയ സംഘം തീയണച്ചു.
കഴിഞ്ഞ രണ്ട് ആഴ്ച്ച ക്കിടയിൽ ഇത് ആറാമത്തെ തവണയാണ് മൈലാടിപ്പാറയിൽ തീപിടുത്തം ഉണ്ടാകുന്നത്. വന്യജീവികളെ തുരത്തുന്നതിനായ് മനപൂർവ്വം തീ ഇടുന്നതാണെന്ന ആരോപണം ഉയരുന്നുണ്ട്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *