August 15, 2026

സംരംഭകത്വ വികസന പരിശീലനം ആരംഭിച്ചു.

0
IMG-20200204-WA0206.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി പനമരം ബ്ലോക്ക് പരിധിയിലുള്ള സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിലവിൽ സംരംഭം നടത്തുന്നവരും ആയ സംരംഭകർക്ക് വേണ്ടി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ  15 ദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ ജെ പൈലിയുടെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ  തങ്കമ്മ യേശുദാസ്,  മൈമൂന  കെ കെ സി, ഖമർ ലൈല മെമ്പർമാരായ  ഫാത്തിമ  ബിന്ദു  സിറിയ കുര്യാക്കോസ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി )എന്നിവർ ആശംസകളർപ്പിച്ചു. വയനാട് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ  അനീഷ് നായർ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ  കുഞ്ഞമ്മദ് പി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *