പൗരത്വ നിയമഭേദഗതിക്കെതിരെ കേസ് പ്രക്ഷോഭസമരങ്ങളെ തളര്‍ത്താന്‍ ഇടതുസര്‍ക്കാര്‍ ശ്രമം: കെ.പി.എ മജീദ്
കല്‍പ്പറ്റ: രാജ്യത്തെ പൗരന്മാരെ മതത്തിന്‍റെ പേരില്‍ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രക്ഷോഭ സമരങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സാംസ്കാരി സാമൂഹ്യ രാഷ്ട്രീയ സംഘടനകളും മഹല്ല് കമ്മിറ്റികളും സംഘടിപ്പിക്കുന്ന പ്രക്ഷോഭസമരങ്ങള്‍ക്കെതിരെ കള്ളകേസെടുത്ത നടപടിയില്‍ നിന്നും ഇടതുസര്‍ക്കാര്‍ പിന്‍വലിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്‍പ്പറ്റ വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമത്തിനെതിരെ ജനാധിപത്യപരമായും നിയമാനുസൃതവുമായി സമരവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോവും. ഗവര്‍ണരെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷ പ്രമേയം തള്ളിയ സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് ഭാരവാഹികളായ പി.കെ അബൂബക്കര്‍, കെ.സി മായിന്‍ ഹാജി, പി. ഇബ്രാഹിം മാസ്റ്റര്‍, എന്‍.കെ റഷീദ്, ടി. മുഹമ്മദ്, സി.മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, എം. മുഹമ്മദ് ബഷീര്‍, നിയോജകമണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, ടി.ഹംസ, എം.എ അസൈനാര്‍, പി.കെ അസ്മത്ത്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ. ഹാരിസ്, എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് പി.വി കുഞ്ഞിമുഹമ്മദ്, സ്വതന്ത്രകര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് വി. അസൈനാര്‍ ഹാജി, സെക്രട്ടറി പി.കെ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply